Saturday, October 31, 2009

ടാക്കീസിലേക്ക്...

അറുപതുകളും എഴുപതുകളും മുഖ്യധാരാസിനിമകള്‍ നമ്മളറിയാതെ ഒരു ബോധത്തിനു വിത്തുപാകിയെന്നതു സത്യമാണ്. സിനിമാ ശാലകള്‍ വന്നതിനുശേഷമാണല്ലൊ നമ്മുടെ ചിരിക്കും ഉടലിനും പ്രവൃത്തിക്കും വരെ റോള്‍ മോഡലുകള്‍ ഉണ്ടാവാന്‍ തുടങ്ങിയത്. കൊട്ടകകള്‍ അല്ലെങ്കില്‍ ടാക്കീസുകള്‍ കേരള ഗ്രാമങ്ങളില്‍ സന്ധ്യകളേയും രാത്രികളേയും ധന്യമാക്കിയ ആ കാലങ്ങള്‍ ഓരോ ആണിന്റേയും പെണ്ണിന്റേയും ഉടലുകളും അതിനുള്ളിലെ മനസ്സിനേയും ചിന്തകളേയും ഒരു പാടു സ്വാധീനിച്ചെന്നതും വിസ്മരിക്കാവതല്ല. ടാക്കീസുകളും അതിലെ തിരശ്ശീലയിലെ ഭംഗിയേറിയ മേനികളുമാണ് നമ്മുടെ ‘അപ്പിയറന്‍സ്’ എന്ന കാഴ്ചപ്പാടിനെ വളര്‍ത്തിയതും. നസീറിനേപ്പോലെയും ഷീലയേപ്പോലെയും താന്താങ്ങളെ താരതമ്യപ്പെടൂത്തിയതും നഗരങ്ങളെക്കുറിച്ചുള്ള ആശകളും അതിരുകളില്ലാത്ത സ്വപ്നങ്ങളും കേരളീയ സമൂഹത്തില്‍ വേരു പടര്‍ന്നതില്‍ ഈ ടാക്കീസുകള്‍ രൂപപ്പെടുത്തിയ സ്വാധീനം ചെറുതല്ല.

മതങ്ങളും ജാതികളും സമ്പത്തും തൊലിനിറവും വിദ്യാഭ്യാസവും വേര്‍തിരിവു കാട്ടാതിരുന്ന, ഒരു ‘റിയല്‍ സോഷ്യലിസ്റ്റ് സമൂഹ’മായിരുന്ന ആ ഓലക്കൊട്ടക്കകം ഇന്ന് മലയാളിക്കില്ല. ഒരു ഇരുളില്‍, മുന്‍പു പറഞ്ഞ വകഭേദങ്ങളൊന്നുമില്ലാതെ ആഹ്ലാദാരവങ്ങള്‍ പുലര്‍ത്തിയ സമൂഹം പല പരീക്ഷണങ്ങള്‍ക്കും ജീവിതപാച്ചിലിലും ബഹുദൂരം മുന്നോട്ടു പോയി. നല്ലതെന്നോ ചീത്തയെന്നോ അത് കാലം കണക്കെഴുതും. അപ്പോള്‍ പറഞ്ഞു വന്നത് ആ ഇരുള്‍ സമൂഹത്തില്‍ ഒത്തിരി ജീവിച്ചിരുന്ന ഇനിയും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരുവന്‍; സിനിമയെക്കുറിച്ച് കുറച്ചു പറയാന്‍ ശ്രമിക്കുകയാണീ ടാക്കീസിലൂടെ...

അവകാശ വാദങ്ങളില്ല, നല്ലതും ചീത്തയുമായതോ ഒരു ഇരുള്‍വെളിച്ചത്തില്‍ തലയില്‍ കയറിയ സിനിമാ ചിന്തയോ എന്തുമാവട്ടെ...സമാന മനസ്കരോടും അല്ലാത്തവരോടും പങ്കുവെക്കാനാഗ്രഹിക്കുന്നു. വിയോജിപ്പുകളുണ്ടാവാം. ഉണ്ടാവണം. എങ്കിലും ഊര്‍ദ്ധ്വന്‍ വലിക്കുന്ന (എന്ന് പലരെങ്കിലും കരുതുന്ന) ഒരു സിനിമാ സംസ്കാരത്തിനു ചേര്‍ന്നു നിന്നുകൊണ്ട്, അതിനോടൊപ്പമോ തൊട്ടു പിന്നിലോ സഞ്ചാരം നടത്തുന്ന ഒരു സിനിമാപ്രേമിയുടെ ഈ ഇ-താളുകളില്‍ സിനിമാ ചിന്തകളും അഭിപ്രായങ്ങളും വിലയിരുത്തലുകളുമെല്ലാമുണ്ടാവണമെന്നു കരുതുന്നു,

കാത്തിരുപ്പുകളോടെ...
സിനിമാടാക്കീസിലേക്ക്....എല്ലാവര്‍ക്കും സ്വാഗതം.

13 comments:

NANZ said...

അവകാശ വാദങ്ങളില്ല, നല്ലതും ചീത്തയുമായതോ ഒരു ഇരുള്‍വെളിച്ചത്തില്‍ തലയില്‍ കയറിയ സിനിമാ ചിന്തയോ എന്തുമാവട്ടെ...സമാന മനസ്കരോടും അല്ലാത്തവരോടും പങ്കുവെക്കാനാഗ്രഹിക്കുന്നു. വിയോജിപ്പുകളുണ്ടാവാം. ഉണ്ടാവണം. എങ്കിലും ഊര്‍ദ്ധ്വന്‍ വലിക്കുന്ന (എന്ന് പലരെങ്കിലും കരുതുന്ന) ഒരു സിനിമാ സംസ്കാരത്തിനു ചേര്‍ന്നു നിന്നുകൊണ്ട്, അതിനോടൊപ്പമോ തൊട്ടു പിന്നിലോ സഞ്ചാരം നടത്തുന്ന ഒരു സിനിമാപ്രേമിയുടെ ഈ ഇ-താളുകളില്‍ സിനിമാ ചിന്തകളും അഭിപ്രായങ്ങളും വിലയിരുത്തലുകളുമെല്ലാമുണ്ടാവണമെന്നു കരുതുന്നു,

കാത്തിരുപ്പുകളോടെ...
സിനിമാടാക്കീസിലേക്ക്....എല്ലാവര്‍ക്കും സ്വാഗതം.

jayanEvoor said...

സ്വാഗതം....
എനിക്കും ഇഷ്ടാ ടാകീസ്‌!

ഭായി said...

പോരട്ടെ പോരട്ടേ..ടാക്കീസ് വിശേഷങള്‍...
ആശംസകള്‍!!

കണ്ണനുണ്ണി said...

ടാക്കീസ്‌...അതൊരു നൊസ്റ്റാള്‍ജിയ തന്നെയാ...
പോരട്ടെ ഇനിയും

ആദര്‍ശ് | Adarsh said...

ആശംസകള്‍...

NANZ said...

JayanEvoor

പ്രിയ സ്നേഹിതാ. നന്ദി. വരവിനും കമന്റിനും. തുടര്‍ന്നും സാന്നിദ്ധ്യമുണ്ടാവുമെന്നു കരുതട്ടെ.

NANZ said...

ഭായി

വളരെ നന്ദി. ഇനിയും സാന്നിദ്ധ്യമുണ്ടാവുമെന്നു കരുതട്ടെ.

NANZ said...

കണ്ണനുണ്ണി
തീര്‍ച്ചയായും അതൊരു ഗൃഹാതുരത്വമാണ്, അതില്‍ നിന്നാണീ പേരും ജന്മം കൊണ്ടതും, തുടര്‍ന്നും സാന്നിദ്ധ്യമുണ്ടാവുമെന്നു കരുതട്ടെ.

NANZ said...

ആദര്‍ശ് | Adarsh

സ്നേഹിതാ നന്ദി. ഇനിയും വരിക.

VEERU said...

സുഹൃത്തേ,
അന്യം നിന്നു പോയ ,ആ പഴയ ടാക്കീസുകളെ സ്നേഹിക്കുന്ന ഒരു പഴമനസ്സിനുടമാണു ഞാനും..
അതുകൊണ്ടുതന്നെ താങ്കളുടെ ഈ ഉദ്യമത്തെ വളരെ പ്രതീക്ഷയോടെ കാണുന്നു..തുടർന്നാലും..

NANZ said...

VEERU
നന്ദി കമന്റിന്. ഞാനിവിടെ ചില സിനിമാ ചിന്തകള്‍ കുറിക്കുവാന്‍ ആഗ്രഹികുകയാണ്. സിനിമാ ടാക്കീസ്, അതിനുള്ള ഇടം ആണെന്നു മാത്രം. പഴയ ഗൃഹാതുരമുണര്‍ത്തുന്ന പേര്‍ ഉപയോഗിച്ചു എന്നു മാത്രം. ഇവിടെ ടാക്കീസുകളെകുറിച്ചുള്ള ചര്‍ച്ചയോ അഭിപ്രായമോ അല്ല, പകരം സിനിമാ കാഴ്ചകള്‍, ചിന്തകള്‍ പങ്കുവെക്കുന്നു എന്ന് മാത്രം.

sherlock said...

okay nanz.. welcome

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം.

നല്ല ഉദ്യമം തന്നെ.