Sunday, December 18, 2011

വെനീസിലെ വ്യാപാരി - ഒരു നനഞ്ഞ പടക്കം


ഹിറ്റ് മേക്കർ ഷാഫി എന്ന സംവിധായകനും മമ്മൂട്ടി എന്ന സൂപ്പർ താരവും മലയാള കൊമേഴ്സ്യൽ സിനിമയിൽ മിനിമം ലാഭത്തിനു മുകളിൽ നിൽക്കുന്ന ബിസിനസ്സാണ്. മുരളി ഫിലിംസിന്റെ മാധവൻ നായർ ഒരു ഷാഫി - മമ്മൂട്ടി പ്രൊജക്റ്റിനു പണമിറക്കിയതും ആ ബിസിനസ്സ് തന്നെയാണെന്ന് വ്യക്തം. കാരണം ചാനൽ റൈറ്റ്സുകൾ സിനിമകളുടേ അവസാന വാക്ക് നിശ്ചയിക്കുന്ന ഈ കാലത്ത് മേശപ്പുറത്ത് ബിസിനസ്സ് നടക്കുന്ന സിനിമകൾക്കേ ജന്മമുള്ളു. സിനിമ ജനിക്കും മുൻപ് അതിന്റെ ബിസിനസ്സ് നടന്നിരിക്കണം. മലയാളത്തിലിറങ്ങുന്ന ഏതാണ്ടെല്ലാ സിനിമകളും ഇപ്പോൾ ഈ ജനുസ്സിൽ പെട്ടതു തന്നെയാണ്. വിലപിടിപ്പും മാർക്കറ്റുമുള്ള താരങ്ങൾക്കും, സാങ്കേതികപ്രവർത്തകർക്കും മാത്രമേ ഇന്ന് സാറ്റലൈറ്റ്, ഓവർ സീസ്, ഓഡിയോ & വീഡിയോ ബിസിനസ്സുള്ളു. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള പ്രൊജക്റ്റുകൾക്ക് വളരെ ചുരുങ്ങിയ പണം മതി തുടങ്ങാൻ ബാക്കി മുൻ പറഞ്ഞവർ പണം മുടക്കിക്കോളും, പണം കൊടൂത്താൽ ചളിയൊഴിക്കാനും പാലൊഴിക്കാനും തയ്യാറാവുന്ന ഫാൻസ് മന്ദബുദ്ധികൾ ഉണ്ടെങ്കിൽ ആ പ്രൊജക്റ്റ് വിജയിപ്പിക്കുകയോ മറ്റുള്ളവന്റെ പരാജയപ്പെടുത്തുകയോ ആവാം. ആ ജനുസ്സിൽ പെട്ട മറ്റൊരു അക്രമമാണ് ഷാഫി-ജയിംസ് ആൽബർട്ട് - മമ്മൂട്ടി കൂട്ടുകെട്ടിന്റെ വെനീസിലെ വ്യാപാരി എന്നൊരു സിനിമ.

'സൈക്കിൾ, ക്ലാസ് മേറ്റ്സ്, ഇവിടം സ്വർഗ്ഗമാണ്' എന്നീ ചില ഭേദപ്പെട്ടതും സാമ്പത്തിക വിജയം നേടിയതുമായ ചിത്രങ്ങൾക്ക് തിര നാടകമെഴുതിയ ജയിംസ് ആൽബർട്ടിന്റേതാണ് വെനീസിലെ വ്യാപാരിയുടേയും തിരക്കഥ. നിരവധി കോമഡി ഹിറ്റുകൾ ഒരുക്കിയ (2010 ഡിസംബറിൽ മേരിക്കുണ്ടൊരു കുഞ്ഞാടും, 2011 തുടക്കത്തിൽ മേക്കപ്പ് മാനും എന്ന തുടർച്ചയായ ഹിറ്റുകൾ) ഷാഫിയുടെ സംവിധാനവും, ഒപ്പം സുരാജ്, സലീം കുമാർ, ജഗതി, അടക്കം ഒരുപിടി കോമഡി നടന്മാർ, കാവ്യയെന്ന ശാലീനതയും പൂനം ബജ് വ എന്ന മറുനാടാൻ സുന്ദരിയും. ആനന്ദ ലബ്ധിക്കിനിയെന്തു വേണം എന്ന് ഇതിന്റെ അണിയറക്കാർ വിചാരിച്ചിരിക്കാം. പക്ഷെ പടം കണ്ട പ്രേക്ഷകനു, ആനന്ദിക്കാനും ആസ്വദിക്കാനും ഇതുപോര എന്നു തന്നെയാണ് അഭിപ്രായം.

റിവ്യൂ വിശദമായി വായിക്കുവാനും സിനിമാ ഡീറ്റെയിൽസ് ലഭിക്കുവാനും എം3ഡിബി യുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

2 comments:

NANZ said...

ഹിറ്റ് മേക്കർ ഷാഫി എന്ന സംവിധായകനും മമ്മൂട്ടി എന്ന സൂപ്പർ താരവും മലയാള കൊമേഴ്സ്യൽ സിനിമയിൽ മിനിമം ലാഭത്തിനു മുകളിൽ നിൽക്കുന്ന ബിസിനസ്സാണ്. മുരളി ഫിലിംസിന്റെ മാധവൻ നായർ ഒരു ഷാഫി - മമ്മൂട്ടി പ്രൊജക്റ്റിനു പണമിറക്കിയതും ആ ബിസിനസ്സ് തന്നെയാണെന്ന് വ്യക്തം.

വെനീസിലെ വ്യാപാരി - റിവ്യൂ

http://www.themusicplus.com/ said...

How to increase your blog visitor..?
Tell me : admin@themusicplus.com
visit more :http://www.themusicplus.com/