Saturday, August 4, 2012

സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് - സിനിമാ റിവ്യൂ


ഓൺലൈൻ മാധ്യമത്തിലൂടേയും ചാനലിലൂടേയുമൊക്കെ ഏറെ പരിഹാസങ്ങളും ശകാരങ്ങളും കേട്ട വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ആദ്യ സിനിമയുടെ ഗാനങ്ങൾ റിലീസിനു മുൻപേ യൂ ട്യൂബിൽ പബ്ലിഷ് ചെയ്തപ്പോൾ അദ്ദേഹം കേട്ട തെറിവിളികൾക്കു കണക്കില്ല. സൃഷ്ടിയുടെ നിലവാരത്തെക്കുറിച്ച് മാത്രമായിരുന്നില്ല, പകരം സന്തോഷ് പണ്ഡിറ്റിന്റെ വേഷത്തിനും രൂപത്തിനും നിറത്തിനും വസ്ത്രധാരണത്തിനുമൊക്കെയായിരുന്നു ആളുകൾ അയാളെ തെറിവിളിച്ചത്. പക്ഷെ എല്ലാവരുടേയും കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ‘കൃഷ്ണനും രാധയും’ എന്ന അമേച്ചർ സൃഷ്ടി കേരളത്തിലെ മൂന്നു തിയ്യറ്ററുകൾ വാടകക്കെടുത്ത് പ്രദർശിപ്പിച്ച് അത്ഭുതകരമായ വാണിജ്യ വിജയം കൊയ്തുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് അതിനു മറുപടി പറഞ്ഞത്. കൃഷ്ണനും രാധയും എന്ന സിനിമയുടെ വിജയം മലയാള സിനിമാപ്രവർത്തകരേയും ചാനലുകളേയും ഒപ്പം എല്ലാ പ്രേക്ഷകരേയും അത്ഭുതപ്പെടുത്തി എന്നത് സത്യം. ആദ്യ ചിത്രം മൂന്നു തിയ്യറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ രണ്ടാമത്തെ ചിത്രം ഇരുപതിലേറെ തിയ്യറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നു. പക്ഷെ സന്തോഷ് പണ്ഡിറ്റിന്റെ സിനിമാ വിജയം ഒരു താൽക്കാലിക പ്രതിഭാസമായിരുന്നു എന്ന വിലയിരുത്തൽ രണ്ടാമത്തെ സിനിമ തെളിയിക്കുന്നു. ഒരു ചക്കയിട്ടപ്പോൾ മുയൽ ചത്തെന്നു കരുതി പിന്നീട് വീഴുന്ന ഓരോ ചക്കക്കും വേണ്ടി ചാവാൻ  താഴെ മുയൽ ഉണ്ടാവണമെന്നില്ലല്ലോ. പണ്ഡിറ്റിന്റെ പുതിയ സിനിമ “സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്” അതിന്റെ സൂചനയാണ്. ആദ്യസിനിമയ്ക്കുണ്ടായ ജനപ്രവാഹവും തള്ളിക്കയറ്റവും രണ്ടാമത്തെ ചിത്രത്തിനില്ല. ആദ്യ ആഴ്ചയിൽ ഹോൾഡ് ഓവറാകുന്ന ഏതൊരു സിനിമയ്ക്കും കിട്ടുന്ന പ്രേക്ഷകർ മാത്രമേ 'സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റി'നുള്ളു.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും സിനിമയുടെ കഥാസാരം മറ്റു വിശദവിവരങ്ങൾ അറിയുവാനും എം 3 ഡി ബി യുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

1 comment:

NANZ said...

ഏറെ പരിഹാസങ്ങൾക്കിടിയിലും അത്ഭുത വാണിജ്യ വിജയം നേടിയ “കൃഷ്ണനും രാധയു“മെന്ന ആദ്യ ചിത്രത്തിനു ശേഷം സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാമത്തെ ചിത്രം “സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്”
റിവ്യൂ ഇവിടെ വായിക്കാം