2009 ൽ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘പാസഞ്ചർ” എന്ന
സിനിമയാണ് മലയാളത്തിൽ നവതരംഗത്തിനും ന്യൂ ജനറേഷൻ സിനിമകൾക്കും തുടക്കം
കുറിച്ചതെന്ന് പലരും പലയിടങ്ങളിലായി പറയുന്നുണ്ട്. താരങ്ങൾക്ക് ചുറ്റും
വട്ടമിടുന്ന സ്ഥിരം താരകേന്ദ്രീകൃത ഫോർമുലകളിൽ നിന്നൊരു വ്യത്യാസമായിരുന്നു
പാസഞ്ചർ എന്നതിനപ്പുറം നവതരംഗസിനിമകളെന്നു പറയുന്ന പുതിയകാല സിനിമകളുടെ
യാതൊരു ലക്ഷണവും ആ സിനിമയിലില്ല എന്നു മാത്രമല്ല, രഞ്ജിത് ശങ്കറിന്റെ
രണ്ടാമത്തെ ചിത്രമായ ‘അർജ്ജുനൻ സാക്ഷി’ പൂർണ്ണമായും താരകേന്ദ്രീകൃതവും
ഹീറോയിസം തുളുമ്പുന്നതുമായിരുന്നു. ഇതേ സംവിധായകന്റെ മൂന്നാമത്തേയും
പുതിയതുമായ “മോളി ആന്റി റോക്സ്” താര രഹിതമല്ല, പക്ഷേ നായീകാപ്രാധാന്യവും
(അതും മദ്ധ്യവയസ്ക) ഹീറോയിസമോ, മറ്റു നായക പ്രഭാവ സിനിമകളുടെ പരിവേഷമോ
ഇല്ലാത്തതുമാണ്.
പക്ഷെ നല്ലൊരു സിനിമക്ക് ഇതുമാത്രം പോരല്ലോ.
പക്ഷെ നല്ലൊരു സിനിമക്ക് ഇതുമാത്രം പോരല്ലോ.
റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങളും അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.
No comments:
Post a Comment