തങ്ങളുടേതല്ലാത്ത തെറ്റിന് ഇരകളാകേണ്ടിവരുന്നവരുടെ ജീവിതവസ്ഥകളാണ് ജയരാജിന്റെ പുതിയ ചിത്രമായ “പകർന്നാട്ടം”. വധശിക്ഷക്ക് വിധിക്കപ്പെട്ട തോമസിന്റെ ജീവിതം മാത്രമല്ല, വടക്കൻ മലബാറിൽ എൻഡോസൾഫാന്റെ ഇരകളായി ജീവിക്കുന്നവരുടേയും രാഷ്ട്രീയ പാർട്ടികളുടെ ആക്രമണ-പ്രത്യാക്രമണങ്ങളിൽ ബലിയാടാവുകയും ചോരതെറിക്കുന്ന ദൃശ്യങ്ങൾ കണ്മുന്നിൽ കണ്ട് പിന്നീടുള്ള ജീവിതമത്രയും മരവിപ്പോടെ ജീവിച്ചു തീർക്കേണ്ടിവരുന്നവരുടേയുമൊക്കെ പകർന്നാട്ടങ്ങളാണ് ഈ സിനിമ.
1990 ൽ വിദ്യാരംഭം എന്ന സിനിമയോടെയാണ് ജയരാജ് മലയാള സിനിമയിൽ സംവിധായകനായി സജീവമാകുന്നത്. സിനിമാ കരിയർ 2012-ലെത്തുമ്പോൾ നിരവധി സംസ്ഥാന-ദേശീയ-അന്തർ ദേശീയ പുരസ്കാരങ്ങൾ ജയരാജിനെ തേടിവന്നിട്ടുണ്ട്. പല ജനുസ്സിലും തരത്തിലുമുള്ള നിരവധി സിനിമകളും (അത് കച്ചവടമായാലും കലയായാലും) സൂപ്പർ ഹിറ്റുകളുംസൂപ്പർ ഫ്ലോപ്പുകളും ജയരാജിന്റെ ലിസ്റ്റിലുണ്ട്. മലയാള മുഖ്യധാരാ സിനിമയിൽ വൈവിധ്യങ്ങളായ ഒരുപാട് ചിത്രങ്ങളൊരുക്കിയ സംവിധായകൻ.
സിനിമ, കലയായാലും കച്ചവടമായാലും അതിന്റെ ‘വഴികൾ’ എന്തൊക്കെയെന്ന് ജയരാജിനറിയാം. തുടർച്ചയായ കൊമേഴ്സ്യൽ പരാജയങ്ങളാവാം ഒരു പക്ഷെ ജയരാജിലെ ‘ബുദ്ധിജീവി’യെ ഉണർത്തിയത്. അതിന്റെ പരിണിത ഫലമെന്നോണം അവാർഡുകളോ, പ്രശംസയോ ലക്ഷ്യം വെച്ചുകൊണ്ടെടുത്ത സിനിമ തന്നെയാണ് “പകർന്നാട്ടം”(അവാർഡുകളും നിരൂപക പ്രശംസയുമൊക്കെ കിട്ടുമോ എന്ന് കാത്തിരുന്നുതന്നെ കാണണം)
റിവ്യൂ കൂടുതലായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക