Saturday, June 25, 2011

ആദാമിന്റെ മകന്‍ അബു - റിവ്യൂ,
























പതിവു
മലയാള സിനിമകളുടെ രീതികളില്‍ നിന്ന് തികച്ചും പുതുമയുള്ളതും ഹൃദ്യവും ജീവിതത്തെ സ്പര്‍ശിക്കുന്നതുമായ ഒരു നല്ല സിനിമ എന്ന് ആദാമിന്റെ മകന്‍ അബുവിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദും അഷറഫ് ബേദിയും നിര്‍മ്മിച്ച ആദാമിന്റെ മകന്‍ അബുവിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍മ്മാതാക്കളിലൊരാളായ സലീം അഹമ്മദ് തന്നെ. സലീം കുമാറാണ് മുഖ്യകഥാപാത്രമായ അബുവെന്ന വൃദ്ധനെ അവതരിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ നാല് ദേശീയ ബഹുമതികളും നാല് സംസ്ഥാന ബഹുമതികളും ചിത്രം കരസ്ഥമാക്കി.

ജീവിതം കഷ്ടതകളും പ്രാരാബ്ദവും നിറഞ്ഞതെങ്കിലും പരിശുദ്ധ ഹജ്ജിനു പോകാന്‍ വേണ്ടി ഓരോ നാണയത്തുട്ടൂം നിധിപോലെ കാത്തു സൂക്ഷിക്കുന്ന ദരിദ്രനായ അത്തര്‍ വില്‍പ്പനക്കാരന്‍ അബുവിന്റേയും ഭാര്യ ഐഷുമ്മയുടേയും വാര്‍ദ്ധക്യകാല ജീവിതവും പരിശുദ്ധ ഹജ്ജിനു പോകാനുള്ള പരിശ്രമങ്ങളുമാണ് മുഖ്യപ്രമേയം. ഒപ്പം പുതിയ കാലത്തിനോട് പൊരുത്തപ്പെട്ടു പോകാനാവാതെ മനസ്സില്‍ നന്മ സൂക്ഷിക്കുന്ന അബുവിനോട് സ്നേഹവും കാരുണ്യവും കൊടുക്കുന്ന ശുദ്ധ ഗ്രാമീണരുടെ നേര്‍ ജീവിത ചിത്രവും.

റിവ്യൂ കൂടുതല്‍ വായിക്കാം ഇവിടം ക്ലിക്ക് ചെയ്യുക

3 comments:

NANZ said...

പതിവു മലയാള സിനിമകളുടെ രീതികളില്‍ നിന്ന് തികച്ചും പുതുമയുള്ളതും ഹൃദ്യവും ജീവിതത്തെ സ്പര്‍ശിക്കുന്നതുമായ ഒരു നല്ല സിനിമ എന്ന് ആദാമിന്റെ മകന്‍ അബുവിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം

നൗഷാദ് അകമ്പാടം said...

വെക്കേഷനു നാട്ടില്‍ വരുമ്പോള്‍ കാണണം എന്ന് കരുതുന്നു.
നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ഈ ചിത്രത്തെ വാണിജ്യപരമായ് കൂടി വിജയിപ്പിക്കാന്‍
തങ്ങളാല്‍ ആവുന്നത് ചെയ്തിരുന്നെങ്കില്‍ എന്ന മോഹവുമുണ്ട്.
ഞാനെതായാലും ഈ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി എന്റെ ബ്ലോഗ്ഗില്‍
ഒരു പോസ്റ്റ് ഇടുന്നുണ്ട്.

G.MANU said...

Kandirikkenda oru chithram...