ബാബു ജനാര്‍ദ്ദന്‍ (മുന്‍പ് ബാബു ജനാര്‍ദ്ദനന്‍) മലയാള കൊമേര്‍സ്യല്‍ സിനിമാ രംഗത്തെ ഭേദപ്പെട്ട എഴുത്തുകാരനാണ്. 95 ല്‍ പുറത്തിറങ്ങിയ മാണിക്യചെമ്പഴുക്ക എന്ന ചിത്രവുമായാണ് തുടക്കം. പിന്നീട് വര്‍ണ്ണപകിട്ട്, തച്ചിലേടത്ത് ചുണ്ടന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ചതുരംഗം, വാസ്തവം, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടൂണ്ട്. വാസ്തവം, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് പൊതുവേ നല്ല അഭിപ്രായം നേടിയെടുത്ത ചിത്രങ്ങളുമാണ്.
റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ഹനീഫ് മുഹമ്മദ് നിര്‍മ്മിച്ച് മമ്മൂട്ടിയും റോമയും പ്രധാന വേഷത്തിലഭിനയിക്കുന്ന ബോംബെ മാര്‍ച്ച് 12 എന്ന സിനിമയോടേ ബാബു ജനാര്‍ദ്ദന്‍ ആദ്യമായി സംവിധായകനുമായി.
പ്ലോട്ട് :- 1993 മാര്‍ച്ച് 12 നു ബോംബെയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ 9 വര്‍ഷം വിചാരണയില്ലാതെ തടവുകാരനാകേണ്ടി വന്ന നിരപരാധിയായ സമീര്‍ എന്നചെറുപ്പക്കാരന്റേയും മത തീവ്രവാദികളുടെ ട്രാപ്പില്‍ പെടുന്ന ഷാജഹാന്‍ എന്ന യുവാവിന്റേയും ഇവരുടെ കുടുംബത്തിന്റേയും ദുരവസ്ഥ സമകാലീന മത-സാമുദായിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.
റിവ്യൂ കൂടുതല്‍ വായിക്കാന്‍ ഇവിടെ...ക്ലിക്ക് ചെയ്യുക
.
3 comments:
ബോംബെ മാര്‍ച്ച് 12 എന്ന പുതിയ മലയാളം സിനിമയൂടെ വിശേഷങ്ങള്‍ സിനിമാ ടാക്കീസില്‍..അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
:)
കണ്ടിരിക്കാനൊരു പടം....ദാറ്റ്സാൾ
Post a Comment