ലൈന്‍ ഓഫ് കളര്‍ & സാല് റോസാ മോഷന്‍ പിക്ചര്‍ എന്നീ സംയുക്ത ബാനറില്‍ എം.സി.അരുണും, സുദീപ് കാരാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച് കുഞ്ചാക്കോ ബോബന് നായകനാകുന്ന “സാന്‍വിച്ച്“ എം എസ് വിജയന്, ലെനിന് രാജേന്ദ്രന്, ഷാജി കൈലാസ് എന്നീ സംവിധായകരുടെ അസിസ്റ്റന്റ് ആയിരുന്ന “എം എസ് മനു“ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. പക്ഷെ ഗുരുനാഥന്മാരുടേ ഗുണവും മണവുമൊന്നും മനുവിന്റെ ആദ്യ സൃഷ്ടിക്കില്ല എന്നത് ഖേദകരം ആണ്. ഒരു ചിത്രത്തെ എക്സിക്യൂട്ട് ചെയ്തെടുക്കാനുള്ള സാങ്കേതിക അറിവും പരിചയവും എം എസ് മനുവിനുണ്ട് എന്നത് ആദ്യചിത്രത്തില്‍ നിന്നു തന്നെയറിയാം പക്ഷെ, തന്റെ ആദ്യചിത്രത്തിനു പുതുമയുള്ളൊരു നല്ല കഥ തെരഞ്ഞെടൂക്കാനും കിട്ടിയതിനെ വിശ്വാസയോഗ്യമായി തിരക്കഥാരൂപത്തിലാക്കാനും എം എസ് മനു മനസ്സു വച്ചില്ല എന്നത് ചിത്രത്തിലുടനീളം വ്യക്തം.
പ്ലോട്ട് : വിവാഹ നിശ്ചയം കഴിഞ്ഞ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവിന്റെ അശ്രദ്ധ കൊണ്ട് ഒരു വാഹനാപകടം സംഭവിക്കുകയും അപകടത്തില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന് കൊല്ലപ്പെടുകയും ചെയ്യുന്നു. മരണപ്പെട്ട ഗുണ്ടയുടെ അനുജനും സംഘവും ഈ യുവാവിനെ അപകടപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഗുണ്ടാസംഘത്തിന്റെ എതിര് സംഘം യുവാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ വിഷമസന്ധിയില്‍ പെട്ടുപോകുന്ന യുവാവും അയാളുടേ കുടുംബവും ജീവിതവും. അതില്‍ നിന്നും യുവാവും സുഹൃദ് സംഘവും ബുദ്ധിപൂര്‍വ്വം ഗുണ്ടാസംഘങ്ങളെ എതിരിടുന്നു.
റിവ്യൂ പൂര്‍ണ്ണമായും വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക്ക് ക്ലിക്ക് ചെയ്യുക
.

1 comment:
2011 മലയാള സിനിമക്ക് ഏറെ പുതുമയും പ്രതീക്ഷയും സമ്മാനിച്ചിരുന്നു. ട്രാഫിക്, സിറ്റി ഓഫ് ഗോഡ്, സോള്‍ട്ട് & പെപ്പര്‍, ചാപ്പാകുരിശ് എന്നിങ്ങനെ പൂര്‍ണ്ണമായല്ലെങ്കിലും പ്രതീക്ഷയുടേ ഇത്തിരിവെട്ടം കൊളുത്തിവെച്ചിരുന്നു. പക്ഷെ, തങ്ങളുടെ അവസാന ശ്വാസം തീരുംവരെ മലയാള സിനിമയെ നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞയെടുത്തവര്‍ സിനിമയെടുക്കാന്‍ തുനിഞ്ഞാല്‍ ഏതൊരു ഇത്തിരിവെട്ടത്തെയും തല്ലികെടുത്തി കൂരിരുട്ടില്‍ ആക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. സാന്‍ വിച്ച് അത്തരത്തിലുള്ളൊരു ശ്രമമാണ്.
സാന്‍ വിച്ച് സിനിമാ റിവ്യൂ. വായിക്കുക അഭിപ്രായം രേഖപ്പെടുത്തുക.
Post a Comment