“മലയാളത്തിലെ ആദ്യത്തെ അമേച്ച്വര്‍ ഫീച്ചര്‍ ഫിലിം“ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് ശ്രീകൃഷ്ണാ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് പണ്ഡിറ്റ് ഒട്ടു മിക്ക മേഖലകളും കൈകാര്യം ചെയ്ത “കൃഷ്ണനും രാധയും” എന്ന സിനിമ(?). റിലീസ് ചെയ്യുന്നതിനു മുന്‍പേ ഇതിലെ ഗാനങ്ങള്‍ യു ട്യൂബ് വഴി ഏറെ പരിഹസിക്കപ്പെടൂകയും അതുമൂലം ഹിറ്റാകുകയും ചെയ്തതാണ്. ഗാനചിത്രീകരണങ്ങളും ട്രെയിലറുകളുമൊക്കെ യുട്യൂബ് പ്രേക്ഷകര്‍ക്ക് കൌതുകകരമാകുകയും തമാശയുണര്‍ത്തുകയും അതുവഴി ഏറെ വിവാദങ്ങളുമുണ്ടാകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ സിനിമ റിലീസ് ചെയ്യുന്നതിനു പലരും കാത്തിരുന്നു എന്നത് സത്യം. സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുന്നതിനും സിനിമയെ പരിഹസിക്കുന്നതിനും വേണ്ടിത്തന്നെ ഈ ചിത്രം കാണാന്‍ അത്യപൂര്‍വ്വ ജനത്തിരക്കുമുണ്ട്. സിനിമ റിലീസ് ആയി മൂന്നാം ദിവസവുംകഴിഞ്ഞിട്ടും ചിത്രം ഹൌസ്ഫുള്‍. സിനിമയുടേ ലാവണ്യരീതികളെ ഒട്ടും പിന്തുടരാത്ത, സമസ്തമേഖലകളിലും പരിപൂര്‍ണ്ണ നിലവാരത്തകര്‍ച്ചയുള്ള വളരെ അമച്ച്വെറിഷ് ആയ (അതിനേക്കാള്‍ താഴെയെന്നും പറയാം) ഒരു സാഹസമാണ്‍ ‘കൃഷ്ണനും രാധയും”.
റിവ്യൂ മുഴുവനായും വായിക്കുന്നതിനു എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക
റിവ്യൂ മുഴുവനായും വായിക്കുന്നതിനു എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക
1 comment:
മലയാളത്തിലെ ആദ്യത്തെ അമച്ച്വറിഷ് ഫീച്ചര്‍ ഫിലിം എന്നു പറയാവുന്ന സന്തോഷ് പണ്ഡിറ്റിന്റെ “കൃഷ്ണനും രാധയും” എന്ന സിനിമയെക്കുറിച്ചുള്ള റീവ്യൂ
Post a Comment