Thursday, November 10, 2011

മനോരമയെന്ന മനോരോഗി

സവര്‍ണ്ണ പ്രഭുക്കളും കൂട്ടാളികളും നിരായുധനായ ഒരു കീഴാളനെ ചവിട്ടിമെതിച്ചു മൃതപ്രായനാക്കിയ കഥകള്‍ കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വെറും കഥയോ കെട്ടുകഥകളോ അല്ലെന്ന് കണ്ടെത്താം. പക്ഷെ, കാലത്തിന്റെ മുന്നോട്ടുള്ള ഗതിയിലും തൊഴിലാളി - രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സാമൂഹ്യ ഇടപെടലുകളിലും നാള്‍ വഴി വിപ്ലവങ്ങള്‍ കേരള സമൂഹത്തില്‍ മാറ്റം വരുത്തുകയും തദ്വാരാ കേരള സമൂഹം പുരോഗതിയിലേക്ക് കടന്നു വരികയും ചെയ്തു. എങ്കിലും മാടമ്പിത്തരത്തിന്റെയും സവര്‍ണ്ണതയുടേയും വിഷ വിത്തുകള്‍ ഇന്നും സമൂഹത്തിലും ചില മനസ്സുകളിലും മുളപൊട്ടാന്‍ കാത്തിരിക്കുന്നത് സൂഷ്മമായി വീക്ഷിച്ചാല്‍ കാണാം. അധികാര സ്ഥാപനങ്ങളായും മറ്റും അവരിന്നും നിരായുധനെ കൂട്ടത്തോടേ ആക്രമിക്കുന്നതും കാണാം. അത്തരമൊരു കൂട്ടാക്രമണമായിരുന്നു കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലിലെ ‘നിയന്ത്രണ രേഖ’ എന്ന മാടമ്പിമാര്‍ പങ്കെടൂക്കുന്ന പരിപാടിയില്‍ നടന്നത്

ഷാനി പ്രഭാകരന്‍ എന്ന് പേരുള്ള അവതാരകയും ബാബുരാജ്, എം എ നിഷാദ്, ലിജോ ജോസ് പല്ലിശ്ശേരി എന്നീ സംവിധായകരും(?) ഡോ. സി ജെ ജോണ്‍ എന്ന മനശാസ്ത്ജ്ഞന്‍ എന്നിവരും ചാനല്‍ കാശ് കൊടുത്ത് സ്റ്റുഡിയോലിരുത്തിയ കുറേ യുവാക്കളും അടങ്ങുന്ന വലിയൊരു സംഘം സന്തോഷ് പണ്ഡിറ്റെന്ന ഒരു ചെറുപ്പക്കാരനെ വട്ടം വളഞ്ഞിരുന്നാക്രമിക്കുന്ന ഒരു അശ്ലീല കാഴ്ച മനോരമയെന്ന ചാനലില്‍ കണ്ടു. എന്തടിസ്ഥാനത്തിലാണ് സന്തോഷ് പണ്ഡിറ്റിനെ ഇവര്‍ ആക്രമിച്ചതെന്നും എന്തിനുവേണ്ടിയാണെന്നും എന്തവകാശമുണ്ടെന്നും എത്ര ആലോചിച്ചിട്ടും ഈ ലേഖകനു മനസ്സിലായില്ല.

‘ബ്ലാക്ക് ഡാലിയ’ ‘മനുഷ്യമൃഗം’ എന്നീ രണ്ടു വൈകൃതങ്ങള്‍ സംവിധാനം ചെയ്തതും വാണി വിശ്വനാഥ് എന്നൊരു നടിയെ വിവാഹം കഴിച്ചതുമാണ് ബാബുരാജ് എന്നൊരു വ്യക്തിയെ ഈ ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം പറയാന്‍ ഇരുത്തിയത് എന്നാണ് എന്റെ നിഗമനം. അല്ലാതെ മറ്റെന്താണ് അങ്ങേര്‍ക്ക് യോഗ്യത. അമറേസ് പെറോസ്, ബാബേല്‍ എന്നിവയടക്കം നിരവധി വിദേശ ചിത്രങ്ങള്‍ കോപ്പിയടിച്ച് ‘സ്വന്തമായി രണ്ടു സിനിമകള്‍ സംവിധാനം ചെയ്തു‘ എന്നതാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ യോഗ്യത. സാമൂഹ്യപ്രസക്തിയുള്ള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടേങ്കിലും എം എ നിഷാദ് എന്ന സംവിധായകന്റെ അവസാനം ചിത്രമായ ‘ബെസ്റ്റ് ഓഫ് ലക്ക്” എം എ നിഷാദ് വരെ മുഴുവന്‍ കണ്ടിട്ടുണ്ടാവും എന്ന് എനിക്ക് പോലും അഭിപ്രായമില്ല. പിന്നെ കാശ് വാങ്ങി സ്റ്റുഡിയോലിരുന്ന കുറേ ചെറുപ്പക്കാര്‍. അവര്‍ എന്തിനും കയ്യടിക്കുന്നുണ്ടായിരുന്നു. എം എ നിഷാദ് മലയാള സിനിമയെ കുറ്റം പറഞ്ഞപ്പോഴും, സന്തൊഷ് ബുദ്ധിമാനെന്ന് പറഞ്ഞപ്പോഴും, ലിജോ ജോസ് സന്തോഷിനെ ആദ്യം സപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴും ബാബുരാജ് സന്തോഷിന്റെ തന്തക്ക് വിളിച്ചപ്പോഴും മനോരോഗിയെന്ന് വിളിച്ചപ്പോഴും അങ്ങിനെ എന്തിനും ഏതിനും ഈ വിഡ്ഢിക്കൂട്ടം കയ്യടിക്കുന്നുണ്ടായിരുന്നു. സന്തോഷ് പണ്ഡിറ്റിനേക്കാള്‍ നിരവധി സിനിമകളെടുത്ത് കാന്‍ അവാര്‍ഡ് വാങ്ങിയ ആളെന്ന നിലയില്‍ ഒന്നര മുറുക്കിയുടുത്ത് സന്തോഷിനെ അപമാനിക്കാന്‍ ഷാനി പ്രഭാകരന്‍ പരിപാടി തീരുംവരെ മുന്നിട്ടു നിന്നിരുന്നു.

മനോരമാ ന്യൂസിനോട് വല്ലാത്ത സഹതാപം തോന്നുന്നു, സന്തോഷ് പണ്ഡിറ്റ് എന്ന ചെറുപ്പക്കാരന്‍ (മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിവരെ ചെറുപ്പക്കാര്‍ എന്നു വിളിക്കാമെങ്കില്‍ സന്തോഷ് പണ്ഡിറ്റിനെ നൂറുവട്ടം വിളിക്കാം) ആരെയും വഞ്ചിക്കാതെ, കൂട്ടിക്കൊടുക്കാതെ, സ്വന്തം പണം മുടക്കി ‘കൃഷ്ണനും രാധയും” എന്നൊരു സിനിമയെടുത്തത് ഇത്രവലിയ തെറ്റാണോ? അയാള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പ്രസിദ്ധിയുടേ ഓരം പറ്റി അയാളിട്ട പ്രസിദ്ധിയുടേ അപ്പിക്കഷ്ണം നക്കി വിശപ്പു മാറ്റാന്‍ ശ്രമിച്ച മനോരമയല്ലേ ഏറ്റവും വലിയ തെണ്ടി? നിരായുധനായ ഒരു വ്യക്തിയെ സംഘം ചേര്‍ന്ന് അപമാനിക്കുന്നതും ആക്രമിക്കുന്നതും വലിയൊരു സാമൂഹ്യദൌത്യമാണെന്ന് മനോരമക്കും മലയാള സിനിമയിലെ കൃമികീടങ്ങള്‍ക്കും തോന്നുന്നുണ്ടെങ്കില്‍ ചികിത്സ വേണ്ടത് സത്യത്തില്‍ നിങ്ങള്‍ക്ക് തന്നെയാണ്. സന്തോഷിനല്ല.

സന്തോഷ് ഉന്നയിച്ച ഒരു ചോദ്യത്തിനും വ്യക്തമോ കൃത്യമോ ഉത്തരം പറയാന്‍ ശ്രമിക്കാതെ, കഴിയാതെ, അയാള്‍ ഒരു മനോരോഗിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത് എന്തിനു വേണ്ടിയാണ്? ഉത്തരം സ്പഷ്ടമാണ്. സന്തോഷ് നേടിയെടുത്ത പബ്ലിസിറ്റി സ്വന്തം ഉദരപൂരണത്തിനു ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ ചെടിപ്പാണ് മനോരമക്ക്, അയാളുടേ പ്രസിദ്ധിയില്‍ അസൂയ പൂണ്ടതിന്റെ കലിപ്പാണ് മലയാള സിനിമാക്കാര്‍ക്ക്. കൃഷ്ണനും രാധയിലെ ഒരു ഗാനങ്ങളും ചാനലിലെ സംഗീത പരിപാടികളില്‍ വരുന്നില്ല, കാരണം ചാനലിനു പണം കൊടുത്ത് ടെലികാസ്റ്റ് ചെയ്യാന്‍ സന്തോഷ് ഒരു ചാനലിനും തന്റെ ഗാനങ്ങള്‍ നല്‍കിയിട്ടില്ല എന്നതു തന്നെ.

കൃഷ്ണനും രാധയും തീര്‍ച്ചയായും കലാപരതയുടേ ആവിഷ്കരണത്തില്‍ മോശമാണ്‍, കലയുടെ ലാവണ്യരീതികള്‍ പ്രകടമാക്കുന്നതില്‍ പിന്നോട്ട് പോയിട്ടുണ്ട്, എന്നാല്‍ അതിനു മീതെ നിര്‍ത്താവുന്ന എത്ര സിനിമകളുണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മലയാളത്തിലിറങ്ങിയതില്‍? തീര്‍ച്ചയായും ബാബുരാജ് സംവിധാനം ചെയ്ത ബ്ലാക്ക് ഡാലിയയും മനുഷ്യമൃഗവും എം എന്‍ നിഷാദിന്റെ ബെസ്റ്റ് ഓഫ് ലക്കും സന്തോഷിന്റെ കൃഷ്ണനും രാധയും തമ്മില്‍ താരതമ്യം ചെയ്താല്‍ ഒരു സിനിമാ പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ സിനിമകള്‍ തമ്മില്‍ നിലവാരത്തിന്റെ കാര്യത്തില്‍ എനിക്ക് യാതൊരു വ്യത്യാസവും തോന്നുന്നില്ല. എന്തിനേറെ, മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യാ മാധവന്‍ എന്നിവര്‍ ചേര്‍ന്നഭിനയിച്ച “ചൈനാ ടൌണ്‍” എന്ന 2011ലെ സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിലവാരത്തേക്കാള്‍ അല്പം ഭേദമാണ് കൃഷ്ണനും രാധയും എന്ന സിനിമ എന്ന് ഞാന്‍ വിലയിരുത്തുന്നു. ഇത് വെറുമൊരു തമാശയല്ല, മുപ്പതിലേറെ വര്‍ഷമായി മലയാളസിനിമയിലുള്ള മോഹന്‍ലാലും അത്രതന്നെ വര്‍ഷങ്ങള്‍ പരിചയമുള്ള സഹതാരങ്ങളും റാഫി മെക്കാര്‍ട്ടിന്‍ എന്ന സംവിധായകനും മെച്ചപ്പെട്ട സൌകര്യങ്ങളും 7 കോടിയിലധികം മുടക്കുമുതലും ഉണ്ടായിട്ടും ഈ സംഘത്തിനു ചൈനാ ടൌണ്‍ എന്നൊരു കൂതറ പടച്ചുണ്ടാക്കാമെങ്കില്‍ സന്തോഷ് പണ്ഡിറ്റിനു തന്റെ ജീവിതത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന, 10 ലക്ഷത്തില്‍ താഴെ മുടക്കു മുതലുള്ള ഒരു സിനിമക്ക് ഈ നിലവാരമാകാം. അത്രയെങ്കിലുമുണ്ടെങ്കില്‍ പോലും അതല്‍ഭുതമാണ്. നിരവധി വര്‍ഷങ്ങളുടെ പരിചയസമ്പത്തുമായി മലയാള സിനിമയിലെ ലബ്ധപ്രതിഷ്ടര്‍ ചീഞ്ഞളിഞ്ഞ സിനിമകള്‍ ചെയ്യുന്നിടത്താണ്, യാതൊരു മുന്‍പരിചയവുമില്ലാതെ ഒരാള്‍ സിനിമയെടുക്കുന്നത് എന്നാലോചിക്കണം.

പിന്നെ, ‘നിയന്ത്രണരേഖ‘യില്‍ കാശ് വാങ്ങി ചിരിക്കാനും കയ്യടിക്കാനും കയറിയിരുന്ന കുറേ പ്രേക്ഷക കൂട്ടങ്ങള്‍! അവരെക്കുറിച്ച് എന്ത് പറയാന്‍? കൈ നിറയെ പച്ച നോട്ടൂകള്‍ വെച്ചു കൊടൂത്താല്‍ അമ്മയേയും മകളേയും കൂട്ടിക്കൊടുക്കാന്‍ തയ്യാറാവുന്ന മലയാളികള്‍ക്കിടയില്‍ ഒരു ചാനലിന്റെ രഹസ്യ അജണ്ട പൂര്‍ത്തിയാക്കാന്‍ വേണ്ടി കോമാളി വേഷം കെട്ടാന്‍ എത്ര പേരെ വേണം?

വാല്‍ക്കഷ്ണം : ഏത് സിനിമയുടെ ലൊക്കേഷനിലിരുന്നും മലയാള സിനിമാ (കു)ബുദ്ധിജീ‍വികള്‍ പറയും “ മലയാള സിനിമയില്‍ ഇതുവരെ പ്രതിപാദിക്കാത്ത തികച്ചും പുതുമയുള്ളതും വ്യത്യസ്ഥവുമായ സിനിമയാണിത്...”എന്ന്. രണ്ടാം ദിവസം ഹോള്‍ഡോവര്‍ ആകുന്ന അതേ സിനിമയെകുറിച്ച് മൂന്നാം ദിവസം ചാനലിരുന്നു ടോക്ക് ഷോ നടത്തും, സൂപ്പര്‍ഹിറ്റാക്കിയ പ്രേക്ഷകനു നന്ദി പറഞ്ഞ്...മൂന്നാം മാസം അതേ സിനിമ “ബ്ലോക്ക് ബസ്റ്റര്‍ സിനിമ’ എന്ന പേരില്‍ ചാനലില്‍ പ്രദര്‍ശിപ്പിക്കും. ആ ‘മാന്യന്മാരാണ്‘ ഒരു സിനിമ ചെയ്തതിന്റെ പേരില്‍ സന്തോഷ് പണ്ഡിറ്റിനെ കുരിശില്‍ തറക്കുന്നത്...മനോരോഗിയാക്കുന്നത്..... കേഴുക പ്രിയനാടെ...

43 comments:

NANZ said...

ഏത് സിനിമയുടെ ലൊക്കേഷനിലിരുന്നും മലയാള സിനിമാ (കു)ബുദ്ധിജീ‍വികള്‍ പറയും “ മലയാള സിനിമയില്‍ ഇതുവരെ പ്രതിപാദിക്കാത്ത തികച്ചും പുതുമയുള്ളതും വ്യത്യസ്ഥവുമായ സിനിമയാണിത്...”എന്ന്. രണ്ടാം ദിവസം ഹോള്‍ഡോവര്‍ ആകുന്ന അതേ സിനിമയെകുറിച്ച് മൂന്നാം ദിവസം ചാനലിരുന്നു ടോക്ക് ഷോ നടത്തും, സൂപ്പര്‍ഹിറ്റാക്കിയ പ്രേക്ഷകനു നന്ദി പറഞ്ഞ്...മൂന്നാം മാസം അതേ സിനിമ “ബ്ലോക്ക് ബസ്റ്റര്‍ സിനിമ’ എന്ന പേരില്‍ ചാനലില്‍ പ്രദര്‍ശിപ്പിക്കും. ആ ‘മാന്യന്മാരാണ്‘ ഒരു സിനിമ ചെയ്തതിന്റെ പേരില്‍ സന്തോഷ് പണ്ഡിറ്റിനെ കുരിശില്‍ തറക്കുന്നത്...മനോരോഗിയാക്കുന്നത്..... കേഴുക പ്രിയനാടെ...

Balcony Beats said...

Thought provoking post, Nanz. Totally agree with you that it has all moved to an abominably sadistic level, when it comes to unleashing attacks on Santhosh Pandit.

Nisaaran said...

നല്ല പോസ്റ്റ്‌. പൂര്‍ണ്ണമായും യോജിക്കുന്നു.
(ചൈന ടൌണ്‍ സംവിധാനം ചെയ്തത് റാഫി മെക്കാര്‍ട്ടിന്‍ അല്ലെ? ഷാഫി അല്ലല്ലോ.)

nikhimenon said...

totally agree with yu ...

btw china town was directed by rafi and mekkartin,not shafi..pls correct that...

:: VM :: said...

well said !

Kiranz..!! said...

കൃത്യമായ നിരീക്ഷണങ്ങൾ നാൻസ്.

Vineeth Jose said...

very well said.

devoose said...

Exactly what I felt and wanted to say. I hope someone in Manorama see this.

Captain Haddock said...

നല്ല പോസ്റ്റ്‌.....ലൈക്‌ !!

NANZ said...

പ്രോത്സാഹനത്തിനു നന്ദി ഫ്രെണ്ട്സ്.

* ഷാഫി എന്ന പേരു മാറ്റി റാഫി മെക്കാര്‍ട്ടിന്‍ എന്നാക്കിയിട്ടൂണ്ട്. തിരുത്തിനു പ്രത്യേക നന്ദി.

NANZ said...

ശരിക്കും “റാഫി മെക്കാര്‍ട്ടിന്‍” എന്നല്ല...‘റാഫീ മെക്കാട്ടുകേറി’ എന്നായിരുന്നു ആക്കേണ്ടത് :) :) :)

ഭായി said...

കടിച്ചു പൊളിച്ചു നാൻസ്..!!

Elizabeth Sonia Padamadan said...

well said :)

ശാശ്വത്‌ :: Saswath Tellicherry said...
This comment has been removed by the author.
azad abbas said...

this is totaly jealous about santhosh pandit and they are scripting work for some oher people and to do something u see the current malayalam movie and its growth all over india and movie concept are changing day by day and their people but here people going arround some actors and wht wrong SANTHOSH pandit did shot one movie by own capital? or being a hero by his own movie?here in kerala lot millionres and multi millionres are here why are not taking any malayalam movie? lack capital ?or lack of intelligence ? the only reason the lose of money and this young man is very courageous and another reason its malayalees bad attitude to recognise others and respect and it will take long time to get good mark for this guy

karimeen/കരിമീന്‍ said...

സന്തോഷിന്റെ സിനിമ മഹാകൂതറ ആയിരിക്കാം. പക്ഷേ വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിപ്പിക്കുന്ന എന്തോ ഒന്ന് അയാളുടെ പാട്ടുകളിലുണ്ട്. സന്തോഷിനെ പരിഹസിക്കുവാന്‍ വേണ്ടി മാത്രം ഞാന്‍ കേള്‍പ്പിക്കുന്ന അങ്കണ വാടിയിലെ ടീച്ചറേ എന്ന പാട്ട് ഇവിടെ പിഞ്ചു കുട്ടികള്‍ക്ക് എത്രയും പ്രിയപ്പെട്ടതാണ്. മറ്റൊരു പാട്ടിനുവേണ്ടിയും കുട്ടികള്‍ ഇത്ര വാശിപിടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

രജിത്ത് രവി said...

എന്തിനേറെ, മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യാ മാധവന്‍ എന്നിവര്‍ ചേര്‍ന്നഭിനയിച്ച “ചൈനാ ടൌണ്‍” എന്ന 2011ലെ സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിലവാരത്തേക്കാള്‍ അല്പം ഭേദമാണ് കൃഷ്ണനും രാധയും എന്ന സിനിമ എന്ന് ഞാന്‍ വിലയിരുത്തുന്നു.


നൂറായിരം ലൈക്ക്... ഇത്രയേറെ വെറുത്തൊരു ചിത്രമില്ല

Anu Vijayan said...

I agree with you on some of the points, as I personally believe that Manorama has cross the boundaries and was insulting him like anything. At least the anchor should have stay independent giving equal importance to both the parties. However I wonder about of few of your comments.

Babu Raj is someone who works in the film industry with more that 18 years of experience. He is eligible to sit here just with his acting experience. Yourself has told that MS Nishad HAD done few good films. who else is not eligible to sit there? And the people sit there; in fact...they represent the whole Kerala. Now the about the films created by Babu Raj, MA Nishad etc... We totally agree that they were not a success financially or as a complete artistic creation.. But of course, they all were stick to the basics in most of the areas in terms of technical or artistic perfection. But they failed in one or many of the areas (script, story or whatever it is). ( At least I am happy that the camera was focused to the person in the screen. It was not captured like a stage dance program.) They were a ‘film’ of course but were failed financially. This stupid film is all over different, COMPLETE FAILURE in ALL the areas(I am coming across such one for the first time in my life time). "Everything is impossible", but there is a way for it to achieve. We need to work hard to learn it. When people never work on things but stil say that, this is what is the best, we should really stop him as already got a dangerous dead signal. We are even ready to fogive him(as we did for Sil Sila man) but this man is arguing still that this is a great creation, I am a super star; and most hurting words, this what the keralites deserve. He will never grow until he understands that where he stands and how a film should look like. If we still have people to support these kinds stupid creations, they are be more entertained. Guys please think and act. We have got a brain! Use it!

അല്ല പറഞ്ഞിട്ട് കാര്യമില്ല .. അതെ .. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉള്ള നാടാണല്ലോ നമ്മുടേത്... താങ്ങള് പറഞ്ഞത് തന്നെ എനിക്കും പറയാന് തോന്നുന്നു..."കേഴുക പ്രിയനാടെ...".

Shahina E K said...

thudaruka..........

Clint Thomas said...

ആ ഇന്റര്‍വ്യൂ ഇല്‍ സന്തോഷ്‌ തന്നെ പറയുന്നുണ്ട്.... പുള്ളി 5 ലക്ഷത്തിനു സിനിമ എടുത്ത് കാണിച്ച തന്നത് ആണ് എന്ന്......അയാള്‍ സിനിമ എടുക്കാന്‍ കാണിച്ച ആ ചങ്കൂറ്റം സമ്മതികാതെ വയ്യ.........ഒരു സിനിമ യുടെ 18 കാര്യങ്ങള്‍ ഒറ്റക്ക്‌ ചെയുക എന്നത്‌ ഇ ലോകത്ത്‌ അത്ര സുഖകരമായ കാര്യം അല്ല ....... അവന്‍ മിടുക്കന്‍ ആണ്..... ഇവിടെ എത്ര നല്ല പടങ്ങള്‍ ആരും അറിയാതെ വന്നു പൊയി....T.D. Dasan Std. VI B വന്നു പോയത്‌ പോലും ആരും അറിഞ്ഞില്ല ..നല്ല സിനിമക്ക്‌ ആളില്ലാത്ത ഇ കാലത്ത്‌ ഒരു സിനിമ വിജയിപ്പിക്കുക എന്ന്ത ഒരു ബാലി കേറാ മല തന്നെ ആണ്.......അതില്‍ അയാള്‍ വിജയിച്ചു എന്നത് പ്രശംസനീയം തന്നെ ആണ് ...മനോരമ ചാനെല്‍ അയാളെ മനോരോഗിയായി ആയി ചിത്രികരിക്കാന്‍ വേണ്ടി മാത്രം ഉണ്ടാകിയ ഒരു പരുപാടി ആയി പൊയ് അതു.....അതിനെതിരെ മനോരമയുടെ ചോറ് ഉണ്ണുന്ന ബെര്‍ലി തന്നെ രംഗത്ത് ഇറങ്ങിയത്‌ അഭിനന്ദനം അര്‍ഹിക്കുന്നു........ പിന്നെ ആ സിനിമ നല്ലത് ആണോ അല്ലയോ എന്നത് സിനിമ കണ്ടവര്‍ പറയുന്നത് ആയിരിക്കും നല്ലത്

Jeevan said...

viyochippukal pala kaaryathil undenkilum chila kaaryangalod yochikkaathe vayya..nalla post..

K@nn(())raan*കണ്ണൂരാന്‍! said...

ഇളിച്ചു കാട്ടുന്ന ഷാനി എന്ന കൂതറയെ ഇപ്പോള്‍ ഞങ്ങള്‍ വെറുക്കുന്നു!
ഈ പോസ്റ്റ്‌ പൂര്‍ത്തിയാക്കാന്‍ ഉപയോഗിച്ച ഭാഷ മികച്ചുനില്‍ക്കുന്നു എന്ന് പറയാതെവയ്യ.
നക്കികളും ചവറുകളും ആയ കുറെ തെമ്മാടി ബുജികള്‍ വന്നിരുന്നു ച്ര്ച്ചിക്കുന്ന നക്കിത്തരം നെറ്റിലൂടെ കാണേണ്ടി വന്നതില്‍ ഖേദിക്കുന്നു.
പിന്നെ കുറെ തെരുവ് അണ്ണാച്ചി പിള്ളേരും.

നന്ദി നാന്‍സ്, ഇത്രേം ഈ പോസ്റ്റിലൂടെ പറഞ്ഞതിന്.

Anonymous said...

മനോരോഗം പിടിച്ച കുറച്ചു പേര്‍ രമിക്കുന്ന ചാനല്‍. മനോരമ...ത്ഫൂ.. .

പാര്‍ത്ഥന്‍ said...

സന്തോഷ് പണ്ഡിറ്റിന്റെ സിനിമ നല്ലതോ ചീത്തയോ എന്നത് ഒരു വിഷയമല്ല. ഇനി അത് ഒരു സിനിമയല്ലെന്നും പറയാം. സിനിമാ തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് സിനിമയാണെന്നും പറയാം. ആ ഉല്പന്നം എന്തായാലും, ഇന്നത്തെ മലയാള സിനിമാ ലോകത്തെ തമ്പുരാക്കന്മാരുടെ മുഖത്ത് ഒരടി കൊടുത്തതില്‍ ഞാന്‍ സന്തോഷിക്കുന്നു. മലയാളത്തില്‍ ഇനിമുതല്‍ ഒരു സിനിമ ഇറങ്ങിയില്ലെങ്കിലും മലയാളികള്‍ക്ക് ഒന്നും സംഭവിക്കില്ല. ഭാഷാചിത്രത്തെക്കാള്‍ അന്യഭാഷാചിത്രങ്ങള്‍ ആസ്വദിക്കാന്‍ എല്ലാവരും ശീലിച്ചിരിക്കുന്നു. ലോകത്തൊരിടത്തും ഇല്ലാത്ത അത്രയും മാടമ്പിത്തരമാണ്‌ നമ്മുടെ മലയാളത്തില്‍ നടക്കുന്നത്. അതിന്‌ ഇത്തരം ഹാന്‍ഡികാമില്‍ പിടിക്കുന്ന കുറച്ചു പടങ്ങള്‍ റിലീസ് ചെയ്യേണ്ടത് അത്യാവശ്യമാണ്‌. ചില തൊഴിലാളി പ്രേമികള്‍ എന്നെ വിമര്‍ശിച്ചേക്കാം.

Anoop Kilimanoor said...

നന്നായി. നല്ല പോസ്റ്റ്‌...

വയ്സ്രേലി said...

Good!! keep writing

Anonymous said...

Right said..we are all agreeing on that..that interview made me a santhosh pandit fan

Anonymous said...

Read this.. congrats.. well done.. I hate baburaj like anything.. I cant see his face anymore and shani.. the alavalathi no1.. hate her tooo

Anonymous said...

you wrote something in fine way....congrats

kaalidaasan said...

പൂര്‍ണ്ണമായും യോജിക്കുന്നു.

Muneer said...

10 ലക്ഷം രൂപയില്‍ താഴെ ചെലവ് ചെയ്തു നിര്‍മിച്ച ഈ പടത്തിനു ജുറാസിക്‌ പാര്‍ക്കിന്‍റെയോ titanicഇന്‍റെയോ ഗുണ നിലവാരം പ്രതീക്ഷിക്കുന്നവനെ എന്താണ് വിളിക്കുക? വേറൊരു അസുഖം കൂടി ഇവിടെ വായിച്ചെടുക്കാം: മനോരോഗി എന്ന് വിളിക്കേം ചെയ്യും എന്നിട്ട് വട്ടമിട്ടു ചവിട്ടി കൂട്ടാന്‍ ആവേശം കാണുകേം ചെയ്യും. ഒരുതരം ഞരമ്പ്‌ രോഗം!
PS: ഞാന്‍ സന്തോഷ്‌ പണ്ഡിറ്റിന്റെ ആരാധകന്‍ അല്ല, അദ്ദേഹത്തിന്‍റെ പടം ലോകോത്തരം ആണെന്ന അഭിപ്രായവും എനിക്കില്ല. എന്നാലും, ഒരുത്തനെ വളഞ്ഞിട്ടു തല്ലുന്നത് കാണുമ്പോള്‍ ചൊരിഞ്ഞു വരുന്നു..

haseeb said...

well said nans.

രഞ്ജിത്ത് ലാല്‍ എം .എസ്. said...

താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. നിലവിലെ മലയാളസിനിമാ കോക്കസുകളെ വെല്ലുവിളിച്ച് "അമ്മേ'ടേയും അമ്മൂമ്മേടേം പേരും പറഞ്ഞ് പരസ്പരം വിലക്കി നടക്കുന്ന കുറേ താരങ്ങള്‍ക്കും സംഘടനകള്‍ക്കും ഓശാന പാടാതെയാണ് ശ്രീ. സന്തോഷ് പണ്ഡിറ്റ് തനിക്കുതോന്നുന്ന രീതിയില്‍ സിനിമ എടുത്തത്. ഇവിടെ സിനിമ മാത്രം സ്വപ്നം കണ്ട് നടക്കുന്ന എത്രയോ പേരുണ്ട്. അവര്‍ക്കെല്ലാം സന്തോഷ് പണ്ഡിറ്റ് കാട്ടിയ വഴിയിലൂടെ തന്നെ കുറഞ്ഞ ചിലവില്‍ ആരെയും പേടിക്കാതെ "നല്ല' നിലവാരമുള്ള ചിത്രങ്ങള്‍ പുറത്തിറക്കാമല്ലോ.

നമ്മുക്കറിയാം വിനയനെന്ന സംവിധായകനു പോലും സ്വന്തം ചിത്രം റിലീസ് ചെയ്യാന്‍ എത്രയോ പ്രതിബന്ധങ്ങള്‍ മറികടക്കേണ്ടി വന്നിട്ടുണ്ട്. പണ്ഡിറ്റാകട്ടെ അതിനൊരു മാറ്റം കൊണ്ടുവന്നു. നട്ടെല്ലുള്ള ചെറുപ്പക്കാര്‍ക്ക് ഈ വഴി തെരഞ്ഞെടുക്കാം. നിലവാരത്തിന്റെ കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയല്ലോ.


ഞാന്‍ കണ്ട എല്ലാ ചാനല്‍ ചര്‍ച്ചകളിലും പണ്ഡിറ്റിനെ അവഹേളിച്ചുകൊണ്ടുള്ള ശരീരഭാഷയും പ്രയോഗങ്ങളുമാണ് അവതാരകര്‍ നടത്തിയത്. അതില്‍ ഇന്ത്യാവിഷനിലെ ഒരു വാര്‍ത്താ ചര്‍ച്ചയില്‍ ശ്രീമതി. വീണാജോര്‍ജ് മാത്രമാണ് സന്തോഷിനെ വ്യക്തിയെന്ന നിലയില്‍ അംഗീകരിച്ചുകൊണ്ടുള്ള നിലപാട് സ്വീകരിച്ചത്. ചിത്രമെടുക്കാനുണ്ടായ പ്രചോദനമെന്താണെന്ന് ആവര്‍ത്തിച്ചു ചോദിച്ചിട്ടും ഉത്തരം കിട്ടിയില്ലെങ്കിലും സന്തോഷിനെ അവഹേളിക്കുന്ന രീതിയില്‍ ചര്‍ച്ച മുന്നോട്ടുപോയില്ല. ഈ സിനിമക്ക് ആളുണ്ടാകാനുള്ള കാരണങ്ങളിലേക്കാണ് അതുപോയത്.

മനോരമക്കും മറ്റും പ്രമാണിമാരെ സംരക്ഷിക്കുന്ന നിലപാടാണുള്ളത്. തിലകനുമായി ജോണിലൂക്കോസ് ഈയിടെ നടത്തിയ "നേരെ ചൊവ്വേ' ഉദാഹരണം. തിലകന്റെ ചുട്ട മറുപടി ഓരോ ചോദ്യത്തിനും കിട്ടിയതോടെയാണ് അവതാരകന്‍ അടങ്ങിയത്.


മലയാള സിനിമയിലെ പ്രമാണിമാരോടുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് നെടുമങ്ങാട്ടെ ശക്തി തിയറ്ററില്‍ നിന്നും രണ്ടാഴ്ചക്കു മുന്‍പ് ഞാനും സുഹൃത്തുക്കളും "കൃഷ്ണനും രാധയും ' കണ്ടത്.

അവിടെ "സകുടുംബം ശ്യാമള' എന്ന സിനിമയെടുത്ത സംവിധാകയന്‍ തലേദിവസം ഈ പടത്തിന് വന്നതായി തിയറ്റര്‍ മാനേജര്‍ പറഞ്ഞു. തീര്‍ത്തും സിനിമാ ലോകം ഞെട്ടിയെന്നതിന്റെ സൂചനയാണത്. മാന്യമായ രീതില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത നാസിന് അഭിനന്ദനം.

jims said...

Well written article. Please keep writing..

josejp said...

very nice post dude......let manorama to analyze themselves upon criticize anyone they got jealous on.

Anonymous said...

നിയന്ത്രണരേഖയിലെ സന്തോഷ് വധത്തില് പങ്കെടുത്ത മഹത് വ്യക്തികള് (ബാബുരാജ്, നിഷാദ്, പിന്നെ ആ മനശാസ്ത്രഞനെന്ന് അവകാശപ്പെടുന്നയാളും) ആ പയ്യനെ ഒരു മനോരോഗിയായി ചിത്രീകരിക്കാന് ശ്രമിച്ചത് ശരിയായില്ല.! സന്തോഷിന്റെ പടത്തിനെ പറ്റി എതിരഭിപ്രായം ഉണ്ടായിരിക്കാം പക്ഷേ അയാളുടെ ആവിഷ്ക്കാര സ്വതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കാര്‍ക്കും ഒരുതരത്തിലുള്ള അര്‍ഹതയുമില്ല ! നിഷാദിന്റെയൊക്കെ പടം കണ്ട് പലരും തിയറ്ററില്‍നിന്നിറങ്ങി ഓടിയിട്ടുണ്ട്! ബാബുരാജിന്റെ മുഖത്ത് ഭാവഭിനയം ഒരിക്കലും വരാറില്ല! പബ്ലീസിറ്റികൊണ്ടാണ് ഇവരൊക്കെ സിനിമയില്‍ പിടിച്ചുനില്‍ക്കുന്നത്. സന്തോഷ് കേരളീയര്‍ക്കുമുന്നില്‍, മലയാള സിനിമയ്കുമുന്നില്‍ പുതിയൊരു വഴി കാണിച്ചുതന്നിട്ടൂണ്ട് ചെലവ് കുറഞ്ഞ, താരപ്പൊലിമയില്ലാത്ത സിനിമകളെ എങ്ങനെ ജനങ്ങളിലെത്തിക്കാമെന്ന്. കേരളത്തില്‍നിരവധി അഭിനയശേഷിയുള്ള നാടക, സീരിയല്‍ നടന്മാരുണ്ട് അവരെ വെച്ച് എങ്ങനെ ചെലവുകുറഞ്ഞ രീതിയില്‍ പടമെടുക്കാം എന്നതിനെ പറ്റി എല്ലാവരും ചിന്തിക്കട്ടെ, അല്ലാതെ സന്തോഷിനെ തെറിപഞ്ഞിട്ടോ, അദ്ദേഹം മനോരോഗിയാണെന്ന് പറഞ്ഞക്ഷേപിച്ചിട്ടോ കാര്യമില്ല!!!

"nikhil" said...

സന്തോഷിനു ഇതുകൊണ്ട് അത്രയും പ്രശസ്തി കൂടി എന്നല്ലാതെ മനോരമ ഉദ്ദേശിച്ച കാര്യം നടന്നില്ലെന്ന് മാത്രമല്ല, മനോരമയുടെയും ഷാനിയുടെയും നിലവാരം പാതാളത്തോളം താഴുകയും ചെയ്തു. ഏറ്റവും വെറുത്തു പോയത് ബാബുരാജിന്റെ, ചെകുത്താന്‍ സുവിശേഷം പറയും പോലെയുള്ള, വൃത്തികെട്ട സംസാരമാണ്. അയാളെയൊക്കെ സിനിമയുടെ നിലവാരത്തെക്കുറിച്ച് സംസാരിക്കാന്‍ വിളിക്കാന്‍ മാത്രം മനോരമ അധപ്പതിച്ചു പോയോ? ഇത്തരം ഒരു ചര്‍ച്ച നയിക്കാന്‍ മാത്രം ഷാനി അധപ്പതിച്ചു പോയോ? മനോരമ പരസ്യമായി സന്തോഷിനോട് ഖേദം പ്രകടിപ്പിച്ചാല്‍ അതായിരിക്കും മനോരമക്ക് ചെയ്യാന്‍ കഴിയുന്ന വലിയ കാര്യം. അല്ലെങ്കില്‍ മനോരമ സന്തോഷിന്റെ മുന്‍പില്‍ വെറും കീടമായി മാറുകയാണ്.

Anonymous said...

GOOD ARTICLE!!!!!!!!

Anonymous said...

santhosh pandittine kuttam parayunna nayate mon maarkk enthariyaam pinne thirsrate channal aaya manoramayile avatharaka manapoorvam santhoshine upadravichathaanennu najjn karuthuu kaaranam aval nispakshamaayalla avite samsaricchath............

Riyas Aboobacker said...

അഭിനന്ദനങ്ങള്‍ നാന്‍സ്.. ഞാനും കണ്ടിരുന്നു ഈ പരിപാടിയുടെ യൂ ട്യൂബ് വീഡി യോ. കഷ്ടം തോന്നി ഒരു പാവത്തിനെ എല്ലാവരും കൂടി വധിക്കുന്നത് കണ്ടപ്പോള്‍... സന്തോഷിനെ മാത്രം വിളിച്ചിരുത്തി, അതും മറ്റൊരു ബ്യൂറോയില്‍, മാനസികരോഗിയെന്നൊക്കെ വിശേഷിപ്പിച്ചത് ശുദ്ധ പോക്ക്രിത്തരമായിപ്പോയി... അദ്ധേഹത്തെ അനുകൂലിക്കുന്ന ഒരാളെ പോലും ക്ഷണിക്കാത്ത ആ പരിപാടി അങ്ങേയറ്റം biased ആയിപ്പോയി... സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ കണ്ടപ്പോള്‍ ബാബുരാജിനോട് തോന്നിയ ഒരു ചെറിയ ഇഷ്ടം ഇപ്പൊ തീരെ ഇല്ലാതായിപ്പോയി...

Anonymous said...

പണ്ഡിറ്റിന്റെ പടം കണ്ടിട്ടില്ല. അതിനാൽ അതിനേപ്പറ്റി അഭിപ്രായമൊന്നും പറയുന്നില്ല.

മലയാള സിനിമയുടെ നിലവാരത്തകർച്ചയിൽ പ്രതിഷേധിക്കുന്ന വലിയൊരു പ്രബുദ്ധ ജനതയാണ്‌ ഈ സിനിമയെ വിജയിപ്പിച്ചതെന്നും ഇത് മലയാള കച്ചവട സിനിമക്കാർക്കുള്ള താക്കീതാണെന്നും മറ്റുമുള്ള വാദം ശുദ്ധ അബദ്ധമാണെന്ന് എനിക്ക് തോന്നുന്നു. വാസ്തവത്തിൽ ‘ചൈനാ ടൗൺ’ എന്ന ചിത്രത്തെ (പടം കണ്ടിട്ടില്ല, ഈ ചിത്രം ഒരു മോശം സിനിമയാണെന്ന് മനസ്സിലാക്കുവാൻ ദിവ്യശക്തിയുടെ ഒന്നും ആവശ്യമില്ല. പടം കണ്ട് ചീത്തവിളിക്കുവാനായി എന്റെ പക്കൽ അധികപ്പറ്റായി പണവുമില്ല) വിജയിപ്പിച്ച പ്രേക്ഷകർ തന്നെ അല്ലേ പണ്ഡിറ്റിന്റെ വിജയത്തിനു പിന്നിലും?

നിലവാരത്തകർച്ചയിൽ പ്രതിഷേധിച്ച ഈ പ്രബുദ്ധജനത നമ്മുടെ ഭാഷയിൽ നിലവാരമുള്ള ചിത്രങ്ങൾക്ക് ശ്രമിച്ചവർക്ക് പിന്തുണ നൽകിയിട്ടുണ്ടോ? ടി.ഡി.ദാസൻ, കുട്ടിശ്രാങ്ക്, പത്താം നിലയിലെ തീവണ്ടി, അബു അങ്ങനെ എത്ര ചിത്രങ്ങളെയാണ്‌ ഇവർ നിലം തൊടുവാൻ അനുവദിക്കാതിരുന്നത്. പണ്ഡിറ്റിന്റെ ചിത്രം ഗോഗുലം ഗോപാലൻ വിതരണത്തിനെടുത്തു എന്നു കേട്ടു. എത്ര മികച്ച ചിത്രങ്ങൾ വിതരണക്കാരും പ്രേക്ഷകരും ഇല്ലാതെ പെട്ടിയിൽ വിശ്രമിക്കുന്നുണ്ടെന്ന് നമുക്കറിയാം. മാഷേ, ഈ പറയുന്നവരെയൊക്കെ ഫ്രോഡുകൾ എന്നല്ലാതെ എന്തു വിളിക്കാൻ?

പണ്ഡിറ്റിന്റെ പാണ്ഡിത്യം നിറഞ്ഞ വാക്കുകൾ തന്നെയാണ്‌ സത്യം: ഒരു ജനതക്ക് അവർ അർഹിക്കുന്ന സിനിമകൾ ലഭിക്കും. അത് അവർ കൊണ്ടാടും.

Anonymous said...

സവർണ്ണൻ, കീഴാളൻ... ഹാ, എന്തൊക്കെ തരത്തിലാണ്‌ വർഗ്ഗ സമരങ്ങൾ നടക്കുന്നത്. ഇവിടെ ഒരു വിപ്ലവം ഉറപ്പ്.

Anonymous said...

well said ....