Wednesday, January 11, 2012

കുഞ്ഞളിയൻ-സിനിമാറിവ്യു



'ജനപ്രിയ സിനിമ' എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന "അന്തവും കുന്തവുമില്ലാത്ത മലയാള സിനിമ"കൾക്ക് തിരക്കഥ എഴുതാൻ കൃഷ്ണ പൂജപ്പുരയേയും അവ സംവിധാനിക്കാൻ സജി സുരേന്ദ്രനേയും ആരും പഠിപ്പിക്കേണ്ട കാര്യമില്ല. കഴിഞ്ഞ മൂന്നാലു വർഷങ്ങളായി ഇരുവരും മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുമായി സ്ഥിരസാന്നിദ്ധ്യമാണ്. അവരുടെ ആഗ്രഹപ്രകാരമെന്നോണം പ്രേക്ഷകർ ഇത്തരം സിനിമകളെ കയ്യടിച്ച് വിജയിപ്പിക്കുന്നുമുണ്ട്. കുടുംബവുമൊത്ത് ഒഴിവു ദിവസം നഗരത്തിലൊരു കറക്കം, കറക്കത്തിനൊടുവിൽ ബിരിയാണി അതു കഴിഞ്ഞാൽ ഒരു സിനിമ എന്ന രീതിയിലും സിനിമയെ ഒരു 'വിനോദോപാധി'യായുമൊക്കെ കണക്കാക്കുന്ന നല്ലൊരു ശതമാനം പ്രേക്ഷകരും, ചാനലുകളിലെ മിമിക്രിയെ ആസ്വദിക്കുന്നതുപോലെ ഇത്തരം സിനിമകളെ തിയ്യറ്ററിൽ കണ്ട് തിയ്യറ്ററിലുപേക്ഷിച്ച് തങ്ങളുടെ ആസ്വാദക വൃന്ദത്തിന്റെ ശതമാനക്കണക്കുയർത്തുന്നുണ്ട് ദിനം തോറും. എന്തായാലും അത്തരം പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് സജി സുരേന്ദ്രനും സുഹൃത്തുക്കളും മുളകുപാടം ഫിലിംസിനു വേണ്ടി അണിയിച്ചൊരുക്കിയ അന്തവും കുന്തവുമില്ലാത്ത ഏറ്റവും പുതിയ മഹാകാവ്യമാണു 'കുഞ്ഞളിയൻ'

പേരു സൂചിപ്പിക്കുന്നതുപോലെ ഒന്നിലധികം സഹോദരിമാരുടെ ഭർത്താക്കന്മാർക്ക് ഉള്ള ഒരേയൊരു കുഞ്ഞളിയനാണു കഥാനായകൻ. ചിരി അവിടെത്തന്നെ തുടങ്ങുമല്ലോ! സഹോദരിമാരിൽ ബിന്ദുപണിക്കരും തെസ്നിഖാനും അളിയന്മാരിൽ ജഗദീഷും അശോകനുമൊക്കെയാകുമ്പോൾ സിനിമ കാണാതെ തന്നെ നമ്മൾ ചിരിച്ചു തുടങ്ങുന്നില്ലേ? അദ്ദാണ്. ബാക്കിയെല്ലാം പിന്നെ നമുക്ക് ഊഹിച്ചെടുക്കാം. പ്രിയദർശന്റെ സിനിമകളിൽ ലോജിക് നോക്കാനില്ല എന്നതുപോലെ സജി സുരേന്ദ്രൻ - കൃഷ്ണ പൂജപ്പുര കളുടെ സിനിമകളിൽ വിവരക്കേടുകളും നോക്കാനില്ല എന്നൊരു 'അലിഖിത നിയമം' ( കുറേ കണ്ടു ശീലമാകുമ്പോൾ അതങ്ങ് നിയമമാകുകയാണ്. അല്ല പിന്നേ) ഇന്നാട്ടിൽ ഉള്ളതായിട്ടു എല്ലാവർക്കും അറിയാമല്ലോ. ദോഷം പറയരുത്, സ്വന്തമായിട്ട് സാമാന്യ ബോധം, സിനിമാ സങ്കല്പം, അല്പമെങ്കിലും പ്രമേയ-ആഖ്യാന-സാങ്കേതിക ജഞാനം എന്നിവ ഇല്ലാത്ത, നേരത്തെ പറഞ്ഞ 'ആഫ്റ്റർ ബിരിയാണി-വിനോദോപാധി' പ്രേക്ഷകനു ചിരിക്കാനും ആസ്വദിക്കാനും വിനോദിക്കാനുമുള്ള 'വഹകൾ' ഈ സിനിമയിലുണ്ട്. പ്രത്യേകിച്ച് ആദ്യപകുതി. അലിഞ്ഞലിഞ്ഞ് മധുരം തീരുന്ന ഒരു റബ്ബർ മിട്ടായി (ബബിൾഗം)കണക്കേ.

റിവ്യൂ മുഴുവനായും ഇവിടെയുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

1 comment:

NANZ said...

നപ്രിയ സിനിമ' എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന "അന്തവും കുന്തവുമില്ലാത്ത മലയാള സിനിമ"കൾക്ക് തിരക്കഥ എഴുതാൻ കൃഷ്ണ പൂജപ്പുരയേയും അവ സംവിധാനിക്കാൻ സജി സുരേന്ദ്രനേയും ആരും പഠിപ്പിക്കേണ്ട കാര്യമില്ല.

കുഞ്ഞളിയൻ റിവ്യൂ