വ്യത്യസ്ഥതക്കുള്ള ശ്രമങ്ങളുമായാണ് പലപ്പോഴും വി കെ പ്രകാശിന്റെ സിനിമകളുടെ വരവ്. പക്ഷേ,പലപ്പോഴും അവ സാങ്കേതികതയുടെ പുതുമയിലും ഉപയോഗത്തിലു ഒതുങ്ങാറാണ് പതിവ്. പുനരധിവാസം മുതൽ പോപ്പിൻസ് വരെയുള്ള സിനിമകൾ അതുകൊണ്ടു തന്നെ (സാങ്കേതികമായി) വിവിധ പ്രത്യേകതകൾ ഉൾക്കൊള്ളൂന്നവയാണ്. പല സാങ്കേതിക ഘടകങ്ങളും മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും വി കെ പിയുടെ സിനിമകൾക്കവകാശപ്പെട്ടതുതന്നെ.
വിജയകരമായ ബ്യൂട്ടിഫുൾ, ട്രിവാണ്ട്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം വി കെ പ്രകാശ് സംവിധാനം ചെയ്ത “പോപ്പിൻസ്” പ്രമേയത്തിലും അതിന്റെ അവതരണത്തിലും തീർത്തും വ്യത്യസ്ഥയും പുതുമയും പുലർത്തുന്നുണ്ട്. അത് എത്രത്തോളം വിജയകരമായി എന്നത് സംശയിക്കത്തക്കതാണെങ്കിലും. പ്രമുഖ നാടകരചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ വിവിധ ലഘുനാടകങ്ങളെ - വിഭിന്ന നിറ-രുചി ഭേദങ്ങളുള്ള പോപ്പിൻസ് മിഠായി കണക്കെ- ഒരു സിനിമയാക്കി കോർത്തിണക്കിക്കൊണ്ട് വിവിധ കഥകളുടെ ഒരു സിനിമാവിഷ്കാരം. .
നാടോടിക്കഥകളും ചേരുന്ന ആറോളം ലഘുനാടകങ്ങൾ കൂട്ടിയിണക്കിയിരിക്കുന്ന സിനിമ. സംവിധായകനാകാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായും ഓർമ്മകളായും ഭാവനകളായും പല കഥകൾ പുരോഗമിക്കുന്നു.
റിവ്യൂ പൂർണ്ണമായി വായിക്കുവാനും കഥാസാരവും വിശദവിവരങ്ങൾ അറിയുവാനും എം3ഡിബിയുടെ പേജിലേക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.