Saturday, February 18, 2012

ഈ തിരക്കിനിടയിൽ - സിനിമ റിവ്യു


മലയാള സിനിമയും, ആഖ്യാനരീതികളും ആസ്വാദക വൃന്ദവും ഏറെ മാറിയെങ്കിലും അതൊന്നും തിരിച്ചറിയാതെ ഇപ്പൊഴും വള്ളുവനാടിനും അതിന്റെ ഭാഷക്കും, തറവാടും, പാടവും, കുളവും, മനയും, ഗ്രാമീണ നിഷ്കളങ്ക യുവതിക്കുമൊക്കെ മലയാള സിനിമയിൽ പ്രമുഖമായ സ്ഥാനമോ അല്ലെങ്കിൽ അങ്ങിനെയുള്ള കഥകളേ സിനിമക്കു ചേരുകയുള്ളുവെനന്നൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കൂട്ടം നവപ്രതിഭ(?)കളുടെ, ചർവ്വിതചർവ്വണം ചെയ്യപ്പെട്ട സിനിമാക്കഥ-ആവിഷ്കാരത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ആലുക്കൽ ഫിലിംസിന്റെ ബാനറിൽ ഷാജു തോമാസ് ആലുക്കൽ നിർമ്മിച്ച് പി ആർ അജിത്കുമാർ തിരക്കഥയെഴുതി അനിൽ കാരകുളം സംവിധാനം ചെയ്ത് വിനുമോഹൻ പ്രധാന കഥാപാത്രമായി നടിച്ച “ ഈ തിരക്കിനിടയിൽ” എന്ന ചിത്രം.

പ്രധാനമായും സ്ക്രിപ്റ്റ്, സംവിധാനം, സംഗീതം, നിർമ്മാണം എന്നിവയിലൊക്കെ തികച്ചും നവാഗതരാണ് ഈ സിനിമക്കു പിന്നിൽ (പിന്നണിയിൽ പിന്നേയും നിരവധി പേരുണ്ട് പുതുതായി) മലയാള സിനിമയിൽ ഇന്ന് കാണുന്ന പുതിയ മാറ്റങ്ങൾക്ക് പിന്നിൽ നവാഗതാരായെത്തുന്നവരോ താരതമ്യേന ഇൻഡസ്ട്രിയിൽ പുതുമുഖങ്ങളായവരോ ആണെങ്കിൽ “ഈ തിരക്കിനിടയിൽ“ എന്ന സിനിമക്കു പിന്നിലെ പുതിയ പ്രതിഭകളിൽ ഈ സിനിമകൊണ്ടുതന്നെ ഒട്ടും പ്രതീക്ഷ പുലർത്തുക വയ്യ. അതിനുമാത്രമുള്ള മിന്നലാട്ടങ്ങളൊന്നും ഈ സിനിമയില്ല. ക്യാമറക്കു മുൻപിലും പിന്നിലും പരിചയക്കുറവിന്റേയും പ്രതിഭാദാരിദ്രത്തിന്റേയും നിരവധി തെളിവുകൾ ഉണ്ടുതാനും.

വിശദമായ റിവ്യൂവിനും സിനിമയുടെ വിശദവിവരങ്ങൾക്കും എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

2 comments:

NANZ said...

ആലുക്കൽ ഫിലിംസിന്റെ ബാനറിൽ ഷാജു തോമാസ് ആലുക്കൽ നിർമ്മിച്ച് പി ആർ അജിത്കുമാർ തിരക്കഥയെഴുതി അനിൽ കാരകുളം സംവിധാനം ചെയ്ത് വിനുമോഹൻ പ്രധാന കഥാപാത്രമായി നടിച്ച “ ഈ തിരക്കിനിടയിൽ” എന്ന സിനിമയുടെ റിവ്യൂ

Anonymous said...

പോസ്റര്‍ കാണുമ്പോള്‍ തന്നെ അറിയാം ഇതെന്തു പടം എന്ന് വിനു മോഹനെ ഒക്കെ വച്ച് മൂന്നു കോടി വെറുതെവെള്ളത്തില്‍ കളയുന്നതാരെന്നാണ് മനസ്സിലാകാത്തത് അതെ സമയം ഗോസ്റ്റ് രൈദര്‍ ഒക്കെ ഹൌസ്ഫുള്‍ ഫാതെര്സ് ടെ അടുത്തത് ഇതൊക്കെ പത്തു രൂപ റേറ്റില്‍ പ്രദര്‍ശിപ്പിച്ചാല്‍ പത്തു ഇര എങ്കിലും കയറും അന്‍പത രൂപകൊടുത്ത് ഈ കത്തി കാണുന്നതിനെക്കാള്‍ ഒരു പെഗ് അടിക്കാം എന്ന് മലയാളി ചിന്തിക്കുമ്പോള്‍ മലയാള സിനിമ തകരുന്നു