പ്രസിദ്ധ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “തട്ടത്തിൻ മറയത്ത്” ആദ്യ ചിത്രമായ ‘മലർവാടി ആർട്ട്സ് ക്ലബ്ബ്” എന്ന ചിത്രത്തിലൂടെ ഒരു പിടി യുവ അഭിനേതാക്കളെ രംഗത്തേക്ക് കൊണ്ടുവന്ന വിനീത് രണ്ടാമത്തെ ചിത്രത്തിലും അതേ അഭിനേതാക്കളടക്കം പുതിയ ആളുകളെത്തന്നെയാണ് ഉൾപ്പെടൂത്തിയിരിക്കുന്നത്. മുൻ ചിത്രമെന്ന പോലെ ഇതിലും യുവാക്കളുടെ പ്രണയത്തെക്കുറിച്ചു തന്നെ പ്രതിപാദിക്കുന്നു. ആദ്യ ചിത്രം “മലർവാടി” സിനിമ എന്നതിലുപരി ഒരു സ്ക്കൂൾ നാടകത്തിന്റെ നിലവാരമേ ഉണ്ടായിരുന്നുള്ളു എങ്കിൽ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെത്തുമ്പോൾ സംവിധാകയകനെന്ന നിലയിൽ വിനീത് വളർന്നിരിക്കുന്നു.
വളരെ പഴയ, തികച്ചും പ്രവചനീയമായ പുതുതായൊന്നും കൂട്ടിച്ചേർത്തിട്ടില്ലാത്ത ശുഭപര്യവസായിയായൊരു പ്രണയകഥയാണ് “തട്ടത്തിൻ മറയത്ത്” പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ, പക്ഷെ തമിഴ് സിനിമയിലെ യുവതാരങ്ങളുടെ പ്രണയ സിനിമകളുടെ പ്രതിപാദന രീതിയോട് ചേർന്നു പോകുന്ന രീതിയിൽ കോമഡിയും, റിയലിസ്റ്റിക്കും ചേർന്ന സ്റ്റൈലിഷ് ട്രീറ്റ്മെന്റാണ് ചിത്രത്തിനു നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു എന്റർടെയ്നർ എന്ന നിലയിൽ തട്ടത്തിൻ മറയത്ത് സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ആസ്വദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു.
റിവ്യൂ പൂർണ്ണമായും വായിക്കുവാനും സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാനും എം3ഡിബിയുടെ പേജിലേക്ക് ക്ലിക്ക് ചെയ്യുക
No comments:
Post a Comment