അനീഷ് അൻ വർ എന്ന ചെറുപ്പക്കാരൻ സ്വതന്ത്ര
സംവിധായകനാകുന്ന സിനിമയാണ് “മുല്ലമൊട്ടും മുന്തിരിച്ചാറും” നവാഗതനായ ബിജു
കെ ജോസഫ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിൽ നല്ല നടനെന്ന് ഖ്യാതിയുള്ള
ഇന്ദ്രജിത് നായകനാകുന്നു,ഒപ്പം തിലകൻ, മേഘ്നാരാജ്, അനന്യ, അശോകൻ, ടിനി ടോം
തുടങ്ങിയവരും അഭിനയിക്കുന്നു. ‘ഗ്രാമീണ നന്മയുടെ സൌന്ദര്യക്കാഴ്ച” എന്ന
തലക്കെട്ടോടെ വന്ന ഈ ചിത്രം ഗ്രാമീണമായ അന്തരീക്ഷത്തിലെ പ്രണയവും ജീവിതവും
പറയുന്നു എന്നാണ് വെപ്പ്. പക്ഷെ നിരവധി തവണ കണ്ടുമടുത്ത സന്ദർഭങ്ങളും
സംഭാഷണങ്ങളും നായക വേഷവുമായി രണ്ടേമുക്കാൽ മണിക്കൂറോളം പ്രേക്ഷകനെ
മടുപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത ഈ സിനിമ ഇത്രയും
സമയം കണ്ടു മടുക്കുമ്പോഴേക്കും “ഒന്നു നിർത്തൂ ഹേ” എന്ന് പ്രേക്ഷകൻ
നിലവിളിച്ചാൽ അതിൽ പ്രേക്ഷകനെ കുറ്റം പറയാൻ പറ്റില്ല.
80-90കളിൽ മോഹൻലാൽ നായകനായ പല സിനിമകളുടേയും സന്ദർഭങ്ങൾ ഈ സിനിമക്ക് പ്രേരകമായിട്ടുണ്ട് എന്നത് വ്യക്തം. ഒപ്പം ‘പരുത്തി വീരൻ’ പോലുള്ള തമിഴ് സിനിമകളിലെ നായക വേഷവും അന്തരീക്ഷവും ഈ സിനിമയുടെ പശ്ച്ചാത്തലമാക്കി ഇണക്കിച്ചേർക്കാനുള്ള വിഫല ശ്രമവും (“നീയേ നീയേ” എന്ന പാട്ട് സീനിൽ പരുത്തിവീരനിലെ ‘കാർത്തി‘യുടേ നടത്തവും ഷോട്ടും അതേപടി കോപ്പിയടിച്ചിട്ടുമുണ്ട്) പിന്നെ പതിവുപോലെയുള്ള ഇരുനായികമാർ,പ്രണയം, തെറ്റിദ്ധാരണ, കള്ളഷാപ്പ്, മദ്യപാനം, കൊലപാതകം, അതുവരെ സ്നേഹിച്ചവരൊക്കെ നായകനെ തെറ്റിദ്ധരിക്കൽ, എല്ലാം മറന്ന് സത്യം വെളിവാകുമ്പോൾ നായകനു നേരെയുള്ള സഹതാപം. എക്സിട്രാ എക്സിട്രാ....

റിവ്യൂ പൂർണ്ണമായും വായിക്കുവാനും സിനിമയുടെ വിശദവിവരങ്ങൾ അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക
No comments:
Post a Comment