“തോൽവിയുടെ തിരക്കഥകൾ എഴുതുന്ന താരം” എന്നായിരുന്നു
മമ്മൂട്ടിയുടെ 2011-12 ലെ സിനിമകളെ വിശകലനം ചെയ്ത് ഈയടുത്ത് ‘സമകാലിക
മലയാളം‘ വാരികയിൽ വന്ന ലേഖനത്തിന്റെ തലക്കെട്ട്. മമ്മൂട്ടിയുടേ സമീപകാല
സിനിമകൾ പരിശോധിച്ചാൽ അത് മനസ്സിലാകുകയും ചെയ്യും. കച്ചവട വിജയത്തെ മാത്രം
മുന്നിൽ കണ്ട് മമ്മൂട്ടി ചെയ്ത കഴിഞ്ഞ പത്തിലേറെ സിനിമകൾ ബോക്സോഫീസിൽ ദയനീയ
ദുരന്തം ഏറ്റുവാങ്ങിയതും ഓർമ്മയിൽ വെക്കാൻ ഒരു കഥാപാത്രമോ സിനിമയോ
പുരസ്കാരമോ ഇല്ലാത്തതും മമ്മൂട്ടി എന്ന താരത്തിനു സംഭവിച്ച വലിയ പരാജയമാണ്.
ഒന്നിലേറെ ദേശീയ അവാർഡ് വാങ്ങിയ നടനാണിതെന്നോർക്കണം. സാമ്പത്തിക
വിജയത്തിന്റെ കണക്കുകൂട്ടലുകളിൽ തന്റെ കഥാപാത്രത്തേയും താനഭിനയിക്കുന്ന
സിനിമകളേയും തിരഞ്ഞെടുക്കുന്നതിലോ തിരഞ്ഞെടുത്തവയിൽ തന്റേതായ രൂപ
പരിണാമങ്ങൾ വരുത്തിയതുകൊണ്ടോ സംഭവിക്കുന്നതാവാം. ആവർത്തിക്കുന്ന പരാജയങ്ങൾ
സിനിമാ രംഗത്ത് മൂന്നു ദശാംബ്ദമായി നിൽക്കുന്ന താരത്തെ പുനർ ചിന്തനം
നടത്താൻ പ്രേരിതമാക്കി എന്നു വിദൂര പ്രതീക്ഷ പോലുമില്ലാതെയാണ് തന്റെ
ഏറ്റവും പുതിയ ചിത്രമായ “ഫെയ്സ് 2 ഫെയ്സ്” എന്ന സിനിമയും പുറത്ത് വന്നത്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന ജനുസ്സിലാണ് ചിത്രം അണിയിച്ചൊരുക്കാൻ ശ്രമിച്ചിരിക്കുന്നത്. ഒപ്പം പതിവു മലയാള സിനിമയിലെപ്പോലെ ഇത്തിരി മെലോഡ്രാമ, യൂത്തിന്റെ ആഘോഷം, മാതാപിതാക്കളുടെ സ്നേഹം കിട്ടാത്ത കൌമാരങ്ങൾ, നായകന്റെ മദ്യപാനവും ഉരുളക്കുപ്പേരികണക്കേയുള്ള ഡയലോഗും, പിന്നെ നായകൻ മമ്മൂട്ടിയായതുകൊണ്ട് കൂളിങ്ങ് ഗ്ലാസിനും കളർഫുൾ വസ്ത്രങ്ങൾക്കും കുറവില്ല.
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും യുവ വ്യവസായിയുമായ തോമസ് പുഞ്ചക്കാടന്റെ അതി ദാരുണമായ കൊലപാതകവും അതിനെത്തുടർന്നുള്ള അന്വേഷണവും. ആ കൊലപാതകത്തെക്കുറിച്ച് സസ്പെൻഷനിലായ സർക്കിൾ ഇൻസ്പെക്ടർ ബാലചന്ദ്രനും (മമ്മൂട്ടി) തന്റെ രീതിയിൽ സ്വകാര്യ അന്വേഷണം നടത്തുന്നതുമാണ് പ്രധാന പ്രമേയം.

2 comments:
മമ്മൂട്ടീ നായകനായെത്തിയ “ഫെയ്സ് 2 ഫെയ്സ്” എന്ന സിനിമയുടെ വിശേഷങ്ങളുമായി
http://www.m3db.com/node/30296
ടാക്കീസിനു നന്ദി
Post a Comment