നവാഗതനായ സുനിൽ ഇബ്രാഹിമിന്റെ “ചാപ്റ്റേഴ്സ്” വ്യത്യസ്ഥ അദ്ധ്യായങ്ങളായി പറയുന്ന ചില ജീവിത കഥകളാണ്. ഓരോ കഥയിലും പല കഥാപാത്രങ്ങളും പലരീതിയിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നു. പല കോണിൽ നിന്നും പറയുന്ന പലരുടേയും ജീവിതകഥയിൽ പണത്തിനോടുള്ള അർത്തിയും അത്യാവശ്യവും അതിനുവേണ്ടിയുള്ള കുറുക്കുവഴിയും ചതിയും വഞ്ചനയുമൊക്കെ അടരുകളാകുന്നു. ക്യാമറക്ക് മുന്നിൽ യുവതാരങ്ങൾ കൂടുതലും പിന്നിൽ താരതമ്യേന നവാഗതരും അണി നിരക്കുന്ന ഈ സിനിമ വ്യത്യസ്ഥ ആഖ്യാനത്താൽ നമ്മെ അത്ഭുതപ്പെടൂത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു.
ജോബി(വിജീഷ്) കൃഷ്ണകുമാർ(നിവിൻ പോളി) അൻവർ(ഹേമന്ത്) കണ്ണൻ (ധർമ്മജൻ ബോൾഗാട്ടി) എന്നീ നാലു ചെറുപ്പക്കാർ എങ്ങിനേയും പണമുണ്ടാക്കണം എന്ന് ശ്രമത്തിലാണ്. അതിനുവേണ്ടിയുള്ള കുറുക്കുവഴിയിൽ നാഗമാണിക്യം കണ്ടെത്തി വിൽക്കാം എന്നുള്ള ശ്രമത്തിലേക്കിറങ്ങുന്നു. സാമ്പത്തിക ബാദ്ധ്യതയും സഹോദരിയുടെ വിവാഹത്തിനു പണമാവശ്യമുള്ള കൃഷ്ണകുമാറിനെ സഹായിക്കുകയാണവരുടെ ഉദ്ദ്യേശം.
സിനിമയുടെ കഥാസാരവും മറ്റു വിശദവിവരങ്ങളും അറിയുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.
നാലു കൂട്ടുകാരുടെ എളുപ്പ വഴിയിൽ പണമുണ്ടാക്കുന്ന ആദ്യ അദ്ധ്യായത്തിന്റെ അപ്രതീക്ഷിത അവസാനത്തിനു ശേഷം മറ്റൊരു അദ്ധ്യായത്തിലേക്കാണ് കഥ തുറക്കുന്നത് അവിടെ നിന്നു പിന്നേയും രണ്ടു വ്യത്യസ്ഥ അദ്ധ്യായത്തിലേക്ക്. ഓരോ അദ്ധ്യായത്തിലും ഓരോ പ്രമുഖ കഥാപാത്രമുണ്ട്, മറ്റു അദ്ധ്യായങ്ങളിൽ അവർ പ്രമുഖരല്ലാത്ത കഥാപാത്രമാകുന്നു, മുൻ അദ്ധ്യായങ്ങളിൽ വന്നു പോകുന്നവർ ഈ അദ്ധ്യായങ്ങളിൽ പ്രമുഖരാകുന്നു. ഇവരുടെ ജീവിതവും ആവശ്യങ്ങളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക
2 comments:
നന്ദി....
ഇതും അടിച്ചു മാറിയ സിനിമയാണോ ?
Post a Comment