കൊച്ചി നഗരം എന്നും സിനിമാക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്, ക്രിമിനലിസത്തിന്റെയും കൊട്ടേഷന്റേയും , മറ്റു മാഫിയകളുടേയും ‘പുണ്യഭൂമി’യായാണ് പലപ്പോഴും കൊച്ചി നഗരം മലയാള സിനിമയില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നത് (ഈയിടെയായി അത് മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമായിട്ടുണ്ട്) എ ക്യൂബ് പ്രൊഡക്ഷന്‍സ് & വൈ വൈ സിനിമാക്സിന്റെ ബാനറില്‍ അബ്ദുള്‍ അസീസും വി വി സാജനും നിര്‍മ്മിച്ച് അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത “കളക്ടര്‍” എന്ന (രണ്ട് വര്‍ഷം മുന്‍പേ നിര്‍മ്മിച്ച) പുതിയ സിനിമയിലും കഥ മറ്റൊന്നുമല്ല. ഭൂ മാഫിയക്കാരും കൊട്ടേഷന്‍ സംഘങ്ങളും അവര്‍ക്ക് തണലായി അധികാരി വര്‍ഗ്ഗങ്ങളും വിഹരിക്കുന്ന കൊച്ചി നഗരത്തില്‍ ഒരു ജില്ലാ കളക്ടര്‍ നടത്തുന്ന ഐതിസാഹസികമായ ശുദ്ധീകരണങ്ങളാണ് ഈ സുരേഷ് ഗോപി ചിത്രത്തിലും.
പ്ലോട്ട് : റിയല്‍ എസ്റ്റേറ്റ് മാഫിയയും തീവ്രവാദികളും അധികാരവും പരസ്പരം കൈകോര്‍ത്തു നില്‍ക്കുന്ന കേരളത്തിലെ കൊച്ചി നഗരത്തിലേക്ക് കേരള മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം ജില്ലാ കളക്റ്ററായി വരുന്ന അവിനാശ് വര്‍മ്മ ഐ എ എസ് ജില്ലയില്‍ നടപ്പാക്കുന്ന ജനക്ഷേമ നടപടികളും അതിനെത്തുടര്‍ന്ന് മാഫിയകളുടെ എതിര്‍പ്പു നേരിടേണ്ടി വരികയും അവിനാശ് വര്‍മ്മ ഈ ക്രിമിനലുകള്‍ക്കെതിരെ നടത്തുന്ന സന്ധിയില്ലാ യുദ്ധവും.
മത്സരം, ബെന്‍ ജോണ്‍സന്‍, രാഷ്ട്രം എന്നിവയായിരുന്നു അനില്‍ സി മേനോന്റെ മുന്‍ ചിത്രങ്ങള്‍. ബെന്‍ ജോണ്‍സണ്‍ എന്ന കലാഭവന്‍ മണി ചിത്രം മികച്ച വാണിജ്യ വിജയം നേടീയ ഒന്നായിരുന്നു. മുന്‍ റിവ്യൂവിലെ പരാമര്‍ശിച്ച ഫിലിം സ്റ്റാര്‍ എന്ന ചിത്രം പോലെ കളക്ടറും ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മാണം തുടങ്ങിയ ചിത്രമായിരുന്നു.
റിവ്യൂ മുഴുവനായി വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.
No comments:
Post a Comment