Monday, April 8, 2013
സൗണ്ട് തോമ - സിനിമാ റിവ്യൂ
Sunday, November 11, 2012
മൈ ബോസ് - സിനിമാ റിവ്യൂ
ഈ ചിത്രവും സാധാരണ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. കർക്കശക്കാരിയായ ബോസിന്റേയും അസിസ്റ്റന്റിന്റേയും ഈഗോ ക്ലാഷ്, കോമഡി ട്രീറ്റ്മെന്റിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. മമതയുടെ നല്ല പ്രകടനവും ദിലീപിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും ഇവരൊരുക്കുന്ന നർമ്മ മുഹൂർത്തങ്ങളും തിയ്യറ്ററിലെ പ്രേക്ഷകനെ തികച്ചും രസിപ്പിക്കുന്നുണ്ട്. അവിശ്വസനീയമായ കഥയാണെങ്കിലും പ്രേക്ഷകനും മറ്റൊന്നും ആലോചിക്കാനിടകൊടുക്കാതെ നർമ്മ സംഭാഷണങ്ങളെ ഇടമുറിയാതെ പറയിപ്പിച്ചുകൊണ്ടുമാണ് സിനിമ മുന്നോട്ട് പോകുന്നത്.
മുംബൈയിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ ഭ്രമക്കാരനായ മനു വർമ്മ(ദിലീപ്)യുടേയും അയാളുടെ ബോസിന്റെ(മംമത)യും ഈഗോ പ്രശ്നങ്ങളുടെ കഥയാണ് കോമഡി രൂപത്തിൽ മൈ ബോസ് പറയുന്നത്.
Sunday, January 22, 2012
സ്പാനിഷ് മസാല−സിനിമാറിവ്യു
തൊണ്ണൂറുകളുടെ അവസാനത്തിലാണ് ലാൽ ജോസ് എന്ന കമൽ ശിഷ്യൻ സംവിധായകനായി മലയാളസിനിമയിൽ അവതരിക്കുന്നത്. അന്നത്തെ കൊമേഴ്സ്യൽ സിനിമകളിൽ വ്യത്യസ്ഥ പശ്ചാത്തലങ്ങളാലും പുതുമകളാലും ഏറെ അഭിപ്രായമുണ്ടാക്കിയ, ഭാവി സംവിധായകൻ എന്ന ഇമേജ് ഉണ്ടാക്കിയ സംവിധായകനായിരുന്നു ലാൽ ജോസ്. 'രണ്ടാം ഭാവം" എന്നൊരു ഭേദപ്പെട്ട ചിത്രം ബോക്സ് ഓഫീസിൽ നിലം പൊത്തിയതോടെ ഇനി 'വ്യത്യസ്ഥത' വേണ്ട എന്ന് തീരുമാനിച്ചതായി ലാൽ ജോസ് തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിന്നീട് 'മീശ മാധവൻ' മുതലിങ്ങോട്ട് കൊമേസ്ഴ്യൽ ചേരുവകളാൽ സൂപ്പർ ഹിറ്റുണ്ടാക്കുകയായിരുന്നു ലാൽ ജോസിന്റെ ലക്ഷ്യം. അതിൽ നല്ലൊരു ശതമാനം വിജയിച്ചിട്ടുമുണ്ട്. പ്രേക്ഷകൻ ആദ്യം നൽകിയ ഇഷ്ടം ഇപ്പോഴും ലാൽ ജോസിനു കുറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ലാൽ ജോസിന്റെ ചിത്രങ്ങൾക്ക് മിനിമം ഗ്യാരണ്ടിയുണ്ട്, അഭിനയിക്കുന്നത് താരങ്ങളായാലും പുതുമുഖങ്ങളായാലും.
പക്ഷെ വർഷങ്ങൾ മുന്നോട്ട് പോകുന്തോറും ലാൽജോസിന്റെ ക്രാഫ്റ്റ് പിന്നോട്ട് പോകുന്നതായാണ് കാണുന്നത് എന്ന് ഏതൊരു പ്രേക്ഷകനും മനസ്സിലാകും. മുല്ലയും, നീലത്താമരയും, എൽസമ്മയുമൊക്കെ അതിന്റെ ഉദാഹരണങ്ങൾ മാത്രമാണ്. ദൃശ്യ സൗന്ദര്യത്തിന്റേയും ഗാന ചിത്രീകരണത്തിന്റേയുംമൊക്കെ ഭംഗിയാർന്ന വരച്ചുകാട്ടലുകൾ ഓരോ ചിത്രം കഴിയുമ്പോഴും ലാൽ ജോസിൽ നിന്നും അപ്രത്യക്ഷമാകുന്നതും നമുക്ക് കണ്ടെടുക്കാം. തന്റെ കരിയറിലെ പതിനഞ്ചാമത്തെ (കേരള കഫെയിലെ 'പുറം കാഴ്ചകൾ' അടക്കം) ചിത്ര(സ്പാനിഷ് മസാല)ത്തിലെത്തുമ്പോൾ ലാൽ ജോസ് എന്ന മലയാള മുഖ്യധാരയിലെ പ്രതീക്ഷയുള്ള സംവിധായകൻ തികച്ചും അസ്തമിച്ചു എന്നു തോന്നുകയാണ്. ഏറെ പറഞ്ഞു പഴകിയ ത്രികോണ പ്രേമ കഥ യാതൊരു പുതുമയോ കഥാഗതിയോ ഇല്ലാതെ ദുർബലമായ ക്ലൈമാക്സിൽ അവസാനിക്കുന്ന ഒന്നായി. ഈ മസാലയിൽ രുചിയൊത്ത മസാലക്കൂട്ടോ നിറമോ മണമോ ഗുണമോ ഇല്ല. ഉള്ളത് പഴകിയ മസാല മാത്രം.
Monday, December 26, 2011
വെള്ളരിപ്രാവിന്റെ ചങ്ങാതി-സിനിമാറിവ്യു

സംവിധായകൻ കമലിന്റെ അസിസ്റ്റന്റായിരുന്ന അക്കു അക്ബറും ഒപ്പം ജോസും കൂടി അക്ബർ ജോസ് എന്ന പേരിൽ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു മഴത്തുള്ളിക്കിലുക്കവും(2002) സദാനന്ദന്റെ സമയവും(2003). പിന്നീട് ഇവർ വേർപിരിഞ്ഞ് അക്ബർ, അക്കു അക്ബറായി വെറുതെ ഒരു ഭാര്യയും(2008) കാണാ കണ്മണിയും(2009) സംവിധാനം ചെയ്തു. 2008 ലെ സൂപ്പർഹിറ്റ് സിനിമയായിരുന്നു വെറുതെ ഒരു ഭാര്യ.
അക്കു അക്ബറിന്റെ പുതിയ സിനിമ 'വെള്ളരിപ്രാവിന്റെ ചങ്ങാതി' സിനിമക്കുള്ളിലെ ഒരു സിനിമയെപ്പറ്റിയാണു പറയുന്നത്. ആ സിനിമയാണു വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ മുഖ്യ കഥയും. നല്ല കഥകൾ നെടു നായകത്വം വഹിച്ചിരുന്ന പഴയ കാല മലയാള സിനിമയുടേ നല്ല കാലത്തെ അയവിറക്കുന്നുണ്ട് ഈ സിനിമ. ലാളിത്യമാർന്നതും താരപരിവേഷമില്ലാത്തതും അതോടൊപ്പം തന്നെ സമീപ കാല സിനിമാ സങ്കല്പങ്ങളിൽ വിദേശ ഭാഷ സിനിമയുടേ സ്വാധീനവും കോപ്പിയടിയും കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകൾ കൊണ്ട് വെറും വിസ്മയങ്ങൾ തീർക്കുന്നതിനെ വിമർശിക്കുകയും സിനിമക്കു പിന്നിലെ വഞ്ചനയുടേയും പൊള്ളത്തരത്തിന്റേയും നന്ദികേടിന്റേയും കഥകളെ പരാമർശിക്കുകയും ചെയ്യുന്നുണ്ട്. മലയാള സിനിമയുടെ സമീപകാലത്തെ പുതുമയുള്ള കഥയും ആഖ്യാന രീതിയും (ചിത്രം ഒരു മണിക്കൂറോളം 35 എം എം ലും ബാക്കി സിനിമാസ്കോപ്പിലുമാണു.) ആത്മാർത്ഥതയുമൊക്കെ ഈ സിനിമയിൽ കാണമെങ്കിലും ചിത്രത്തെ പൂർണ്ണമായും ഒരു അനുഭവമാക്കുന്നതിൽ പിന്നണിക്കാർ അല്പം പരാജയപ്പെട്ടുപോകുന്നുണ്ട്. പുതുമയോടെ തുടങ്ങിയെങ്കിലും ചിത്രാന്ത്യമെത്തുമ്പോൾ നാളിതുവരെയുള്ള മലയാളസിനിമാക്കഥയിലെ അതിനാടകീയതയുടെ രീതികളിലേക്ക് സ്വയമിറങ്ങിപ്പോകുകയും അതുകൊണ്ട് തന്നെ വ്യത്യസ്ഥവും സത്യസന്ധവുമെന്ന് തോന്നിപ്പിച്ച വെള്ളരിപ്രാവ് തന്റെ സ്ഥിരം ലാവണത്തിലേക്ക് കൂടണയുന്ന ദയനീയകാഴ്ചയും കാണേണ്ടി വരുന്നുണ്ട്.
റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും m3dbയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.
Saturday, August 13, 2011
കഥയിലെ നായിക - റിവ്യൂ

മലയാള സിനിമ ഇപ്പോള്‍ സാറ്റലൈറ്റ് റേറ്റുകളുടെ അടിസ്ത്ഹാനത്തിലാന്‍ നിര്‍മ്മിക്കപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളും ഒരുക്കപ്പെടുന്നത് ചാനലുകാര്‍ വച്ചു നീട്ടുന്ന ഈ സാറ്റലൈറ്റ് റേറ്റിന്റെ ബലത്തിലാണ്. അതുകൊണ്ട് തന്നെ ഡിമാന്റും പോപ്പുലാരിറ്റിയും ഉള്ള നായകന്മാരും എഴുത്തുകാരും സംവിധായകരും പുതിയ പുതിയ ചിത്രങ്ങള്‍ ദോശ ചുടുന്ന പോലെ ചുട്ടെടുക്കുന്നു. അതിന്റെ നിലവാരമോ ഗുണമോ മണമോ അവര്‍ക്ക് പ്രശ്നമല്ല കാരണം ഈ സിനിമകള്‍ പ്രേക്ഷകരെന്ന വിഭാഗത്തിനു വേണ്ടിയല്ല മറിച്ച് മേശപ്പുറത്ത് വില്പന നടക്കുന്ന സിനിമാ ബിസിനസ്സിനു വേണ്ടിയുള്ളതാണ് ചാനല്‍ വിലപേശലിനുവേണ്ടിയുള്ളതാണ്‍.
ഇപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ചോക്ലേറ്റ് ബോയിക്കു വരെയുണ്ട് മിനിമം സാറ്റലൈറ്റ് റേറ്റ്. സാധാരണ നായികമാരൊന്നും ഇതിന്റെ ഏറ്റിറക്കങ്ങളില്‍ വരാറില്ല പലപ്പോഴും. പക്ഷെ മലയാളത്തില്‍ മിനിമം സാറ്റലൈറ്റ് റേറ്റുള്ള ഒരേയൊരു നടിയേയുള്ളു - ഉര്‍വ്വശി -
ഉര്‍വ്വശിക്ക് നായികാപ്രാധാന്യമുള്ള സിനിമയാണെങ്കില്‍ അധികം താരപ്രഭയില്ലാത്ത നടന്റെ ചിത്രത്തിനു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ചാനല്‍ റേറ്റ് ഉര്‍വ്വശി ചിത്രത്തിനു ഇന്നു ലഭിക്കുന്നുണ്ടെന്നാണ് പിന്‍ ശ്രുതി. ഉര്‍വ്വശിയുടേ തിരിച്ചുവരവിനു കാരണമായ അച്ചുവിന്റെ അമ്മയുടെ വന്‍ ജനപ്രീതിതന്നെയായിരുന്നു കാരണം. ശേഷം, മമ്മി & മി, സകുടുംബം ശ്യാമള എന്നിവക്കൊക്കെ തരക്കേടില്ലാത്ത സാറ്റലൈറ്റ് റേറ്റ് മാത്രമല്ല, ഭേദപ്പെട്ട ജനപ്രീതിയും ഉര്‍വ്വശി എന്നൊരു ഘടകം കൊണ്ടുണ്ടായിട്ടുണ്ട്. ആ ശ്രേണിയില്‍ വാര്‍ത്ത പുതിയ നായികാ ചിത്രമാണ് വിന്റര്‍ ഗ്രീന്‍ പ്രൊഡക്ഷന്റെ ബാനറില്‍ നോബി - ശ്യാം എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ ദിലീപ് സംവിധാനം ചെയ്ത ‘കഥയിലെ നായിക’
ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, വെറുതെ ഒരു ഭാര്യ മുതല്‍ മലയാളി കണ്ടിട്ടുള്ള ഏതാണ്ടെല്ലാ (വീട്ടമ്മ)നായികാ പ്രാധാന്യമുള്ള ചിത്രങ്ങളുടേയും മറ്റു ഉര്‍വ്വശി ചിത്രങ്ങളുടേയും പൊട്ടും പൊടിയുമെടുത്ത് തട്ടിക്കൂട്ടിയൊരുക്കിയ ‘സിനിമ’യാണ് ‘കഥയിലെ നായിക‘യും. മേമ്പോടിക്ക് സുരാജ് വെഞ്ഞാറമൂടും ക്വൊട്ടേഷന്‍ ടീമും. വിലകുറഞ്ഞതെങ്കിലും കുറച്ച് തമാശകളും ഉര്‍വ്വശിയുടെ പെര്‍ഫോമന്‍സുമായി ആദ്യപകുതി ഒരുകണക്കിനു ഭേദമായി ഒപ്പിച്ചെടുത്തെങ്കില്‍ രണ്ടാം പകുതിമുതല്‍ ഇനിയെന്തുചെയ്യണമെന്നറിയാതെ തിരക്കഥാകൃത്തും സംവിധായകനും ആശയക്കുഴപ്പത്തിലേക്ക് വീണു. അസഹ്യമാക്കിയ ക്ലൈമാക്സോടെ ചിത്രത്തെ ഒരുവിധത്തില്‍ ബോറഡിപ്പിച്ചു തീര്‍ത്തു.
റിവ്യൂ മുഴുവനായി വായിക്കാം എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക
Tuesday, August 2, 2011
ഓര്‍മ്മ മാത്രം - റിവ്യൂ

പ്ലോട്ട് : മിശ്രവിവാഹിതരായ അജയന്‍ (ദിലീപ്) സഫിയ (പ്രിയങ്ക) ദമ്പതികളുടെയും ഏകമകന്‍ അഞ്ച് വയസ്സായ കുട്ടുവുന്റേയും ഇണക്കവും പിണക്കവും നിറഞ്ഞ ജീവിതത്തിലൊരു നാള്‍ നഗരത്തിലെ ബോംബു സ്ഫോടനത്തിനിടയില്‍ ഏക മകന്‍ കുട്ടു മിസ്സിങ്ങ് ആകുന്നു. മകനെത്തേടിയുള്ള അജയന്റെ അന്വേഷണങ്ങളും അന്വേഷണത്തില്‍ ദൃശ്യമാകുന്ന ചില സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും.
റിവ്യൂ മുഴുവനുമായി വായിക്കുവാന്‍ എം 3ഡിബിയുടേ ഈ പേജിലേക്ക് പോകുക.
Friday, July 15, 2011
ഫിലിം സ്റ്റാര്‍ - മനസ്സിനെ മലിനീകരിക്കുന്ന സിനിമ
പ്ലോട്ട് : ചിറ്റാരം തൊടി ഗ്രാമവാസിയായ നന്ദഗോപന്‍ തന്റെ ഗ്രാമത്തിന്റെ കഥ സിനിമയാക്കാനും അതിലൂടെ പുറം ലോകം അറിയാതെപോയ സത്യങ്ങള്‍ വിളിച്ചുപറയാനും വേണ്ടി സൌത്തിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ കിരണുമായി നടത്തുന്ന സിനിമാ പ്രയത്നം. അതിലൂടെ വികസനമെന്ന കള്ളനാട്യത്തില്‍ വരുന്ന വന്‍ വ്യവസായങ്ങള്‍ കൊണ്ട് പ്രശാന്ത സുന്ദരമായൊരു ഗ്രാമവും ഗ്രാമവാസികളും എങ്ങിനെ മണ്ണില്‍ നിന്നു അന്യമാകുന്നു എന്നതിന്റേയും കഥ.
റിവ്യൂ മുഴുവനായി വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.