താന്തോന്നികളുംപോക്കിരിരാജമാരും
സമൂഹത്തിന്റെ താഴേ തട്ടില്‍ ജീവിക്കുന്ന നാലു സ്ത്രീകള്‍. കുടുംബശ്രീ പ്രവര്‍ത്തകരായ അവര്‍ കോഴിക്കോട് നഗരത്തിന്റെ മാലിന്യം തുടച്ചു നീക്കുന്നവരാണ്. നാലുപേര്‍ക്കും അവരവരുടേതായ കഷ്ടപ്പാടുകളും സങ്കടങ്ങളും ദുരിതങ്ങളുമുണ്ട്. എങ്കിലും എല്ലാ കണ്ണീരും പങ്കുവെച്ച് നല്ലൊരു സുഹൃദ് സംഘമായി ഒരു കുടുംബത്തിലെ അംഗങ്ങളെന്നപോലെ പരസ്പരം സഹായിച്ചും ജീവിച്ചു പോകുന്നു. അതിനിടയിലാണ് യാദൃശ്ചികമായി ചവറുകൂനയില്‍ നിന്ന് അവര്‍ക്ക് സ്വപ്നം കാണുന്നതിനപ്പുറമുള്ളൊരു പണക്കെട്ട് ലഭിക്കുന്നത്, കണ്ണീരും വിഷമങ്ങളും പങ്കുവെച്ചിടത്ത് പണം വന്നപ്പോള്‍ പരാതികളും പരിഭവങ്ങളുമാകുന്നു. അത് സൃഷ്ടിക്കുന്ന നിയമപരവും വ്യക്തിപരവുമായ നൂലാമാലകള്‍. അതിനിടയില്‍ കൈവിട്ടുപോകുമോയെന്ന മുള്‍മുനയില്‍ സ്വജീവതവും. പ്രേക്ഷകന്‍ പ്രവചിക്കുന്നതിനുമപ്പുറത്തേക്
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളം ഭരതന്റേയും പത്മരാജന്റേയും കെജി ജോര്‍ജ്ജിന്റേയുമൊക്കെ സുവര്‍ണ്ണകാലത്ത് റിയലിസ്റ്റിക്കായ കേരളീയ ജീവിതങ്ങളെ തിരശ്ശീലയില്‍ വരച്ചു കാണിച്ചിരുന്നു. പത്മരാജന്റെ ‘കള്ളന്‍ പവിത്രന്’ എന്ന സിനിമ (പവിത്രനായ കള്ളന്‍! എത്ര ദാര്‍ശനികമായ പേര്) തുടങ്ങുന്നത് ഒരു ലക്ഷം വീട് കോളനിയുടെ ദൃശ്യത്തില്‍ നിന്നാണ്. പിന്നീട് വള്ളുവനാടന്‍ ജീവിതവും കോവിലകവും മലയാള സിനിമയില്‍ ചേക്കേറിയപ്പോള്‍ ലക്ഷംവീട് കോളനിയോ അതിലധിവസിക്കുന്ന ജനതയോ ഒന്നും മലയാള സിനിമക്ക് വിഷയങ്ങളല്ലാതായി. കൊച്ചി കേന്ദ്രീകൃതമാകുന്ന സിനിമകളില്‍ ക്വൊട്ടേഷന്‍ ടീമിന്റെ വാസസ്ഥലം കാണിക്കാന്‍ മാത്രം ഫോര്‍ട്ട് കൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും ചില തെരുവുകള്‍ ചിത്രീകരിക്കപ്പെട്ടു. തികച്ചും ഗ്ലാമറസ്സായ സമീപ കാല മലയാള സിനിമയിലേക്കാണ് മലപോലുള്ള ഒരു മാലിന്യക്കൂമ്പാരത്തിന്റെ വിദൂര ദൃശ്യവുമായി ‘പെണ്‍പട്ടണം’ തുടങ്ങുന്നത്. ഡീ ഗ്രാമറൈസ്ഡ് ആയ കഥാപാത്രങ്ങള്‍ അവരുടെ ഭൂമികകള്‍. തികച്ചും മലയാളത്തില്‍ ലക്ഷണയുക്തമായ ഒരു നവതരംഗത്തിന്റെ തറക്കല്ലിടല്‍ ഈ സിനിമ പകര്‍ന്നു തരുമായിരുന്നു. പക്ഷെ..........
ചിത്രത്തിലെ അഭിനേതാക്കളെല്ലാം ഒട്ടും മോശമാകാതെ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രേവതി, കെപി എസി, ശ്വേത, വിഷ്ണുപ്രിയ. എങ്കിലും സൂക്ഷഭാവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും നാലു നായികമാരില്‍ ഒരുപാട് സൃഷ്ടിച്ചെടുക്കാമായിരുന്നെങ്കി
മലയാളത്തില്സമീപകാലത്തിറങ്ങിയസ
വിഷ്ണുപ്രിയയും കൈലേഷുംതമ്മിലെ പ്രണയ ഗാന രംഗം, ജയിലിലെ സംഘട്ടനം, തുടക്കംമുതല്‍ അവസാനം വരെഅരോചകമാകുന്ന പശ്ചാത്തലസംഗീതം, ഓര്‍മ്മയില്‍ ഒരിക്കലുംവരാനാകാത്ത ഗാനങ്ങള്‍, ആവശ്യമില്ലാതെ ഏച്ചുകെട്ടിയഇഫക്റ്റ്സ് ഇതൊക്കെ തന്നെഒഴിവാക്കിയിരുന്നെങ്കില്‍ ഈസിനിമ നല്ലൊരുനിലവാരത്തിലേക്ക്വരുമായി
വാല്‍ക്കഷ്ണം : പെണ്‍പട്ടണത്തിന്റെ ഷൂട്ടുനടക്കുന്ന സമയത്ത് കോഴിക്കോട് ചെന്ന് ഷൂട്ടു കാണാന്‍ആഗ്രഹിക്കുകയും പെണ്‍പട്ടണത്തില്‍ ജോലിചെയ്തിരുന്ന കൂട്ടുകാരന്റെ മൊബൈലി ല്‍വിളിക്കുകയും ചെയ്തു. അവന്റെ മറുപടി “ ഇന്ന് ഷൂട്ട് നിര്‍ത്തിവെച്ചിരിക്കുകയാണ്, ഇന്ന് ചിത്രീകരിക്കേണ്ട സീനുകള്‍ എഴുതി കിട്ടിയിട്ടില്ല റസാക്കിന്റെറൂമില്‍ അസിസ്റ്റന്റ് കാത്തിരിക്കുകയാണ്” എന്ന്. സീനുകള്‍ എഴുതാത്ത കാരണംഒന്നര ദിവസം ഷൂട്ടു മുടങ്ങി എന്നാണ് അറിഞ്ഞത്. മലയാളസിനിമ തകര്‍ന്നു കൊണ്ടിരിക്കുമ്പോഴും സി